മുംബൈ: മുംബൈ നഗരത്തിൽ വൈദ്യുതി നിലച്ചതോടെ നഗരം നിശ്ചലമായി. കാല്‍വ-പഡ്‌ഗെ പവര്‍ഹൗസിലുണ്ടായ സാങ്കേതിക തകരാറാണ് കാരണം. ഇലക്ട്രിക് ട്രെയിൻ സർവീസ് പൂർണമായും നിലച്ചിരിക്കുകയാണ്.
വൈദ്യുതി തകരാറിനെതുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി റെയില്‍വെ ട്വീറ്റിലൂടെ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന പരീക്ഷകളെല്ലാം ഒക്ടോബർ 18ലേക്ക് മാറ്റിവെച്ചതായി മുംബൈ യൂണിവേഴ്സിറ്റി അറിയിച്ചു. ടെലികോം മേഖലയും സ്തംഭിച്ചതായാണ് റിപ്പോർട്ട്
അതേസമയം, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബി.എസ്.ഇയും എൻ.എസ്.ഇയും സാധാരണരീതിയില്‍തന്നെ പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരുമണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്നും മഹാരാഷ്ട്ര ഊര്‍ജ വകുപ്പ് മന്ത്രി നിതിന്‍ റാവത്ത് അറയിച്ചു.
ജനജീവിതത്തിന് തടസം നേരിട്ടതിന് ബ്രിഹൻമുംബൈ ഖേദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.