തിരുവനന്തപുരം: പാർലമെൻറിൽ വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച വൈദ്യുതി ജീവനക്കാർ നടത്താനിരുന്ന അഖിലേന്ത്യ പണിമുടക്ക് മാറ്റിവെച്ചതായി ദേശീയ കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു.
പാർലമെൻറ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ബിൽ അവതരിപ്പിച്ചാൽ അന്ന് മിന്നൽ പണിമുടക്ക് നടത്തും. സംസ്ഥാനങ്ങളുമായും സംഘടനകളുമായും ചർച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കാതെ ബില്ലവതരണവുമായി കേന്ദ്രം മുന്നോട്ട് പോകുകയാണെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.