കൊച്ചി: ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധം അലയടിക്കുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും. ഉച്ചക്ക് 12.30ന് അഗത്തി എയർപോർട്ടിൽ എത്തി കവരത്തിയിലേക്ക് പോകും. വൈകീട്ട് നാലിന് ചില ചർച്ചകളിൽ പങ്കെടുക്കും. ചൊവ്വാഴ്ച 10.30ന് വൈദ്യുതി സ്വകാര്യവത്കരണം സംബന്ധിച്ച പവർ പോയൻറ് പ്രസേൻറഷനിൽ പങ്കെടുക്കും. നാല് മുതൽ ഏഴുവരെ വിവിധ ചർച്ചകളും യോഗങ്ങളും ഉണ്ട്.
ബുധനാഴ്ച 10.30 മുതൽ ഉച്ചക്ക് 12.30 വരെ കവരത്തി ആശുപത്രി നിർമാണ സ്ഥലം പരിശോധിക്കും. വൈകീട്ട് നാലുമുതൽ ഏഴുവരെ കവരത്തിയിലെയും അഗത്തിയിലെയും ആശുപത്രിയുമായി ബന്ധപ്പെട്ട പവർ പോയൻറ് പ്രസേൻറഷനിൽ പങ്കെടുക്കും.17ന് രാവിലെ 10.30 മുതൽ 12.30 വരെ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഇക്കോ ടൂറിസം പദ്ധതിയെപറ്റിയുള്ള പവർ പോയൻറ് പ്രസേൻറഷനിൽ പങ്കെടുക്കുകയും ചെയ്യും.
18ന് 10.30 മുതൽ ഉച്ചക്ക് 12.30 വരെ മിനിക്കോയിലെയും കവരത്തിയിലെയും സ്കൂളുകളുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കും. 12.30 മുതൽ വകുപ്പുതല വിലയിരുത്തൽ നടത്തും. നാലുമുതൽ ഏഴുവരെ ആന്ത്രോത്തിലെയും കൽപേനിയിെലയും നിയോട്ട് പ്ലാൻറുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും. 19ന് 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഫയലുകൾ പരിശോധിക്കും. തുടർന്ന് രണ്ടുവരെ വകുപ്പുതല വിലയിരുത്തൽ നടത്തും. വൈകീട്ട് നാലുമുതൽ ഏഴുവരെ കവരത്തി ഹെലിബേസുമായി ബന്ധപ്പെട്ട പവർ പോയൻറ് പ്രസേൻറഷനിൽ പങ്കെടുക്കും. 20ന് ഉച്ചക്ക് മടങ്ങും.
കെട്ടിടങ്ങൾ പൊളിച്ചു
കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ സന്ദർശനത്തിനു മുന്നോടിയായി ദ്വീപിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ശുചീകരണപ്രവർത്തനങ്ങളുടെ പേരുപറഞ്ഞാണ് അഗത്തി ദ്വീപിലെ പണി പൂർത്തിയാകാത്ത കോട്ടേജുകൾ പൊളിച്ചത്. പല കാരണങ്ങളാൽ നിർമാണം മുടങ്ങിയ മുപ്പതോളം കോട്ടേജുകളാണ് പൊളിച്ചത്.
ഒരാഴ്ചത്തെ ലക്ഷദ്വീപ് സന്ദർശനത്തിൽ രണ്ടുദിവസം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അഗത്തിയിലാണ് തങ്ങുന്നത്. ഇതിനു മുന്നോടിയായുള്ള നടപടിയാണ് പൊളിച്ചുമാറ്റലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിെൻറ വരവിനോട് അനുബന്ധിച്ച് വലിയ ഒരുക്കമാണ് ലക്ഷദ്വീപിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.