മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസിൽ ഒന്നാം പ്രതിയും ഭോപാലിലെ ബി.ജെ.പി സ്ഥാനാർഥിയുമ ായ പ്രജ്ഞ സിങ് ഠാകൂറിന് സ്തനാർബുദമുണ്ടായിരുന്നില്ലെന്ന് ജെ.ജെ മെഡിക്കൽ കോളജ് ഡീനായിരുന്ന ഡോ. ടി.പി ലഹാനെ. 2010ൽ സ്തനാർബുദം കണ്ടെത്തിയതായി പ്രജ്ഞ പറഞ്ഞതോടെ അന്ന് ജയിലിലായിരുന്ന അവരെ ജെ.ജെ മെഡിക്കൽ കോളജിൽ പരിശോധനക്ക് എത്തിച്ചിരുന്നു.
അന്ന് എം.ആർ.െഎ സ്കാൻ, ഇ.സി.ജി അടക്കം നിരവധി പരിശോധനകൾ നടത്തി. എന്നാൽ, റിപ്പോർട്ടുകൾ നെഗറ്റീവായിരുന്നുവെന്ന് വെളിപ്പെടുത്തി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രജ്ഞ സിങ് ബോംെബ ഹൈകോടതിയിൽ നിന്ന് ജാമ്യം തേടിയത്. എന്നാൽ, ജാമ്യാപേക്ഷക്ക് ഒപ്പം കോടതിയിൽ സമർപ്പിച്ചത് ഭോപാലിലെ ജവഹർലാൽ നെഹ്റു കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻററിലെ വൈദ്യപരിശോധന റിപ്പോർട്ടുകളാണ്.
ലഖ്നോവിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായതായി എൻ.െഎ.എ കോടതിയിൽ പറഞ്ഞ പ്രജ്ഞ ഗോമൂത്രം കൂടിച്ചാണ് രോഗം മാറിയതെന്ന് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.