സെഹോർ (മധ്യപ്രദേശ്): ആളുകളെ അധിക്ഷേപിച്ച് സംസാരിക്കുന്നതിലൂടെ പലകുറി വിവാദത്തിൽ അകപ്പെട്ട ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂർ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. വിദ്വേഷപ്രസ്താവനകൾ പതിവാക്കിയ പ്രജ്ഞക്ക് കഴിഞ്ഞ മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത് നൽകിയിരുന്നു. എന്നാൽ, ആളുകളെ അധിക്ഷേപിക്കുന്നതിന് അതൊന്നും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 2008ലെ മാലേഗാവ് സ്ഫോടന കേസിലെ കുറ്റാരോപിതയായ പ്രജ്ഞാ താക്കൂർ. ഇക്കുറി ശൂദ്ര വിഭാഗക്കാർക്കെതിരെ അവർ നടത്തിയ പ്രസ്താവനയാണ് ഏെറ വിവാദമായി മാറിയത്.
'ഒരു ക്ഷത്രിയന്, 'ക്ഷത്രിയൻ' എന്ന് വിളിക്കുന്നത് മോശമായി തോന്നുന്നില്ല. ബ്രാഹ്മണനെന്ന വിളി ഒരു ബ്രാഹ്മണനും മോശമായി കരുതാറില്ല. വൈശ്യെൻറ അവസ്ഥയും അതുതന്നെ. എന്നാൽ, ശൂദ്രനെ നമ്മൾ ശൂദ്രനെന്ന് വിളിക്കുേമ്പാൾ അതവർക്ക് മോശമായി തോന്നുന്നു. അറിവില്ലായ്മയും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതുമാണ് കാരണം' -ക്ഷത്രിയ മഹാസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രജ്ഞ താക്കൂർ പറഞ്ഞു.
ക്ഷത്രിയ സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന് പ്രജ്ഞ ആവശ്യപ്പെട്ടു. ആ കുഞ്ഞുങ്ങൾ ഭാവിയിൽ സൈന്യത്തിൽ ചേരുന്നതിലൂടെ രാജ്യത്തിെൻറ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പോരാടാൻ കഴിയുമെന്നാണ് അവരുടെ പക്ഷം. അതേസമയം, രാജ്യദ്രോഹികൾക്ക് സന്താന നിയന്ത്രണത്തിനായി നിയമം കൊണ്ടുവരണമെന്നും പ്രജ്ഞ ആവശ്യപ്പെട്ടു.
രാജ്യത്ത് ശക്തിയാർജിക്കുന്ന കർഷക സമരത്തിനെതിരെയും പ്രജ്ഞ പ്രസ്താവന നടത്തി. സമരം നടത്തുന്നത് കർഷകരെല്ലന്നും കോൺഗ്രസുകാരും ഇടതുപക്ഷക്കാരുമാണെന്നും അവർ പറഞ്ഞു. 'കർഷകരുടെ പേരിൽ സമരം നടത്തുന്നവർ രാജ്യവിരുദ്ധരാണ്. അവർ കർഷകരല്ല, കോൺഗ്രസുകാരും ഇടതുപക്ഷക്കാരുമാണ്. ശഹീൻ ബാഗിൽ പൗരത്വ നിയമത്തിനെതിരെയെന്ന പോലെ, അവർ കർഷകരുടെ വേഷത്തിൽവന്ന് രാജ്യത്തിനെതിരെ ശബ്ദമുയർത്തുകയാണ്.' -പ്രജ്ഞ ആരോപിച്ചു.
2019ലെ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെ 3.64 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് പ്രജ്ഞ ലോക്സഭയിലെത്തിയത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ ദേശഭക്തനാണെന്നതടക്കമുള്ള പ്രസ്താവനകൾ നടത്തി പ്രജ്ഞ നിരന്തരം വിവാദങ്ങളിലകപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.