Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ശൂദ്രനെന്ന​ വിളി​...

'ശൂദ്രനെന്ന​ വിളി​ അവർക്ക്​ മോശമായി തോന്നുന്നത്​ അറിവില്ലായ്​മ കൊണ്ടാണ്​'; വിവാദ പ്രസ്​താവനയുമായി വീണ്ടും പ്രജ്ഞ താക്കൂർ

text_fields
bookmark_border
Pragya Thakur
cancel
camera_alt

പ്രജ്ഞ താക്കൂർ

സെഹോർ (മധ്യപ്രദേശ്​): ആളുകളെ അധിക്ഷേപിച്ച്​ സംസാരിക്കുന്നതിലൂടെ പലകുറി വിവാദത്തിൽ ​അകപ്പെട്ട ബി.ജെ.പി എം.പി പ്രജ്ഞ സിങ്​ താക്കൂർ വീണ്ടും വിവാദ പ്രസ്​താവനയുമായി രംഗത്ത്​. വിദ്വേഷപ്രസ്​താവനകൾ പതിവാക്കിയ പ്രജ്ഞക്ക്​ കഴിഞ്ഞ മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത്​ നൽകിയിരുന്നു. എന്നാൽ, ആളുകളെ അധിക്ഷേപിക്കുന്നതിന്​ അതൊന്നും തടസ്സമല്ലെന്ന്​ തെളിയിക്കുകയാണ്​ 2008ലെ മാലേഗാവ്​ സ്​ഫോടന കേസിലെ കുറ്റാരോപിതയായ പ്രജ്ഞാ താക്കൂർ. ഇക്കുറി ശൂദ്ര വിഭാഗക്കാർക്കെതിരെ അവർ നടത്തിയ പ്രസ്​താവനയാണ്​ ഏ​െറ വിവാദമായി മാറിയത്​.

'ഒരു ക്ഷത്രിയന്,​ 'ക്ഷത്രിയൻ' എന്ന്​ വിളിക്കുന്നത്​ മോശമായി തോന്നുന്നില്ല. ബ്രാഹ്​മണനെന്ന വിളി ഒരു ബ്രാഹ്​മണനും മോശമായി കരുതാറില്ല. വൈശ്യ​െൻറ അവസ്​ഥയും അതുതന്നെ. എന്നാൽ, ശൂദ്രനെ നമ്മൾ ശൂദ്രനെന്ന്​ വിളിക്കു​േമ്പാൾ അതവർക്ക്​ മോശമായി തോന്നുന്നു. അറിവില്ലായ്​മയും കാര്യങ്ങൾ​ മനസ്സിലാക്കാൻ കഴിയാത്തതുമാണ്​ കാരണം' -ക്ഷത്രിയ മഹാസഭയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവേ പ്രജ്ഞ താക്കൂർ പറഞ്ഞു.

ക്ഷത്രിയ സ്​ത്രീകൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന്​ പ്രജ്ഞ ആവശ്യപ്പെട്ടു. ആ കുഞ്ഞുങ്ങൾ ഭാവിയിൽ സൈന്യത്തിൽ ചേരുന്നതിലൂടെ രാജ്യത്തി​െൻറ സുരക്ഷ ശക്​തിപ്പെടുത്തുന്നതിനായി പോരാടാൻ കഴിയുമെന്നാണ്​ അവരുടെ പക്ഷം. അതേസമയം, രാജ്യദ്രോഹികൾക്ക്​ സന്താന നിയന്ത്രണത്തിനായി നിയമം കൊണ്ടുവരണമെന്നും പ്രജ്ഞ ആവശ്യപ്പെട്ടു.

രാജ്യത്ത്​ ശക്​തിയാർജിക്കുന്ന കർഷക സമരത്തിനെതിരെയും പ്രജ്ഞ പ്രസ്​താവന നടത്തി. സമരം നടത്തുന്നത്​ കർഷക​ര​െല്ലന്നും കോൺഗ്രസുകാരും ഇടതുപക്ഷക്കാരുമാണെന്നും അവർ പറഞ്ഞു. 'കർഷകരുടെ പേരിൽ സമരം നടത്തുന്നവർ രാജ്യവിരുദ്ധരാണ്​. അവർ കർഷകരല്ല, കോൺഗ്രസുകാരും ഇടതുപക്ഷക്കാരുമാണ്​. ശഹീൻ ബാഗിൽ പൗരത്വ നിയമത്തിനെതിരെയെന്ന പോലെ, അവർ കർഷകരുടെ വേഷത്തിൽവന്ന്​ രാജ്യ​ത്തിനെതിരെ ശബ്​ദമുയർത്തുകയാണ്​.' -പ്രജ്ഞ ആരോപിച്ചു.

2019ലെ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ദിഗ്​വിജയ്​ സിങ്ങിനെ 3.64 ലക്ഷം വോട്ടി​െൻറ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ്​ പ്രജ്ഞ ലോക്​സഭയിലെത്തിയത്​. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്​സെ ദേശഭക്​തനാണെന്നതടക്കമുള്ള പ്രസ്​താവനകൾ നടത്തി പ്രജ്ഞ നിരന്തരം വിവാദങ്ങളിലകപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pragya ThakurshudraBJP
News Summary - 'Shudras Take Offence When Caste Called Out for They Are Ignorant' -Pragya Thakur
Next Story