ന്യൂഡൽഹി: ലോക്ഡൗണോടെ സ്തംഭിച്ച സിനിമ- ടെലിവിഷൻ മേഖലക്ക് ആശ്വാസം പകർന്ന് ചിത്രീകരണത്തിനുള്ള വഴി തുറക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സിനിമ- ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണം പുനരാരംഭിക്കാമെന്ന് േകന്ദ്രം അറിയിച്ചു.
ചിത്രീകരണത്തിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കർ പ്രഖ്യാപിച്ചു. പ്രായമേറിയവർ, ഗർഭിണികൾ, മറ്റെന്തെങ്കിലും രോഗങ്ങൾ ഉള്ളവർ തുടങ്ങി കോവിഡ് ബാധിക്കാൻ സാധ്യതയുള്ളവർ കൂടുതൽ മുൻകരുതലുകൾ എടുത്തു മാത്രമേ െലാക്കേഷനിൽ ജോലി ചെയ്യാൻ പാടുള്ളൂവെന്നതടക്കം നിരവധി നിർദേശങ്ങൾ ആണ് മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.