കോവിഡ് പ്രോട്ടോകോൾ പാലിച്ച് സിനിമ- ടിവി ചിത്രീകരണം തുടങ്ങാം
text_fieldsന്യൂഡൽഹി: ലോക്ഡൗണോടെ സ്തംഭിച്ച സിനിമ- ടെലിവിഷൻ മേഖലക്ക് ആശ്വാസം പകർന്ന് ചിത്രീകരണത്തിനുള്ള വഴി തുറക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സിനിമ- ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണം പുനരാരംഭിക്കാമെന്ന് േകന്ദ്രം അറിയിച്ചു.
ചിത്രീകരണത്തിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കർ പ്രഖ്യാപിച്ചു. പ്രായമേറിയവർ, ഗർഭിണികൾ, മറ്റെന്തെങ്കിലും രോഗങ്ങൾ ഉള്ളവർ തുടങ്ങി കോവിഡ് ബാധിക്കാൻ സാധ്യതയുള്ളവർ കൂടുതൽ മുൻകരുതലുകൾ എടുത്തു മാത്രമേ െലാക്കേഷനിൽ ജോലി ചെയ്യാൻ പാടുള്ളൂവെന്നതടക്കം നിരവധി നിർദേശങ്ങൾ ആണ് മുന്നോട്ടുവെച്ചത്.
- റെക്കോഡിങ് സ്റ്റുഡിയോ, എഡിറ്റിങ് റൂം തുടങ്ങി എല്ലാ ഇടങ്ങളിലും ചുരുങ്ങിയത് ആറടി ശാരീരിക അകലം പാലിക്കണം.
- അഭിനേതാക്കൾ കാമറക്ക് മുന്നിൽ നിൽക്കുേമ്പാെഴാഴികെ ചിത്രീകരണത്തിലുള്‍പ്പെടുന്ന എല്ലാവരും മാസ്ക് ധരിക്കണം
- ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കുന്നിടത്ത് തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിക്കണം
- സാനിറ്റൈസറുകള്‍ വെക്കണം. ഇതിെൻറ ഉപയോഗം ശീലമാക്കണം
- സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം
- മേക്കപ് ചെയ്യുന്നവരും ഹെയര്‍ സ്റ്റൈലിസ്റ്റുകളും പി.പി.ഇ കിറ്റ് ധരിക്കണം
- ഷൂട്ടിങ് സെറ്റ്, മേക്കപ് റൂം, വാനിറ്റി വാന്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തണം
- രോഗബാധ സംശയിക്കുന്നവരെ താല്‍ക്കാലികമായി ഐസൊലേറ്റ് ചെയ്യാനുള്ള സംവിധാനമൊരുക്കണം
- കോസ്റ്റ്യും, വിഗ്, മേക്കപ് സാധനങ്ങൾ തുടങ്ങിയവ പങ്കുവെക്കാൻ പാടില്ല
- ഉപകരണങ്ങള്‍ പങ്കുവെച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധം
- ലൊക്കേഷനിൽ പരമാവധി കുറഞ്ഞ ആളുകള്‍ മാത്രം
- സന്ദര്‍ശകര്‍, കാഴ്ചക്കാര്‍ എന്നിവര്‍ക്ക് അനുമതി ഇല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.