ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അടുത്ത കാലത്തെ ഏറ്റവും വലിയ കടന്നാക്രമണം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു നേരെ കേന്ദ്രമന്ത്രിമാർ. ഈ വർഷം ഡിസംബറിനു മുമ്പു തന്നെ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് അവർ അവകാശപ്പെട്ടു.
ഇൗ രാജ്യത്തെ ജനങ്ങൾക്കൊപ്പം നിന്ന് കോവിഡിനെ നേരിടുകയാണ് പ്രധാനമന്ത്രിയെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. പക്ഷേ വെടിതീർന്ന പ്രതിഛായയെന്നും മറ്റുമാണ് രാഹുൽ ഉപയോഗിക്കുന്ന വാക്കുകൾ. ഇത് രാജ്യത്തെയും ജനങ്ങളെയും അപമാനിക്കലാണ്. വെടിതീർന്ന അവരുടെ പോക്കിന് ജനങ്ങൾ പൂർണവിരാമം ഇടേണ്ടതുണ്ട്.കോവിഡിെൻറ പേരിൽ മോദിയെ അപമാനിക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കിയെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിെൻറ വാക്കുകൾ.
ഈ വർഷം ഡിസംബറിനു മുമ്പു തന്നെ വാക്സിനേഷൻ പൂർത്തിയാക്കും. പ്രതിരോധ കുത്തിവെപ്പിെൻറ കാര്യത്തിലാണ് രാഹുൽജിക്ക് ആശങ്കയെങ്കിൽ, ഇക്കാര്യത്തിൽ പ്രശ്നങ്ങളുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധയൂന്നണമെന്നും ജാവ്ദേക്കർ പറഞ്ഞു. രാഹുൽ ഗാന്ധി കണ്ണുംപൂട്ടി വായിട്ടലക്കുന്നത് ഇൻറർനെറ്റ് ദുർവ്യയമാണെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.