നാഗ്പുർ: കോൺഗ്രസിെൻറയും മറ്റും എതിർപ്പ് അവഗണിച്ച് ആർ.എസ്.എസ് പരിപാടിയിൽ പെങ്കടുക്കാൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പുരിലെത്തി. വ്യാഴാഴ്ച ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന ‘സംഘ് ശിക്ഷ വർഗിൽ’ സംബന്ധിക്കാനാണ് ബുധനാഴ്ച തന്നെ ഇവിടെയെത്തിയത്. പരിശീലനം പൂർത്തിയാക്കിയ സംഘ് പ്രവർത്തകർക്ക് യാത്രമംഗളം നേരുന്ന ചടങ്ങിൽ പ്രണബിെൻറ പ്രസംഗം കോൺഗ്രസ് ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കുകയാണ്. ആർ.എസ്.എസ് വേദിയിൽ ആദ്യമായാണ് അദ്ദേഹം പെങ്കടുക്കുന്നത്. നാഗ്പുരിലെത്തിയ പ്രണബിനെ സ്വീകരിക്കാൻ പൂച്ചെണ്ടുകളുമായി ആർ.എസ്.എസ് നേതാക്കളും പ്രവർത്തകരും എത്തി.
പ്രണബ് മുഖർജി ഹിന്ദുത്വവാദികളുടെ ക്ഷണം സ്വീകരിച്ചതുതെന്ന വിവാദമായിരുന്നു. ആർ.എസ്.എസ് സമ്മേളനത്തിൽ പെങ്കടുക്കുന്നതിനെ സഹപ്രവർത്തകരായിരുന്ന കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളും എതിർത്തിട്ടുമുണ്ട്. മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർ.എസ്.എസ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്.
‘‘കത്തുകളും അപേക്ഷകളും ഫോൺ വിളികളും മറ്റുമായി നിരവധി പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ ഞാൻ ആരോടും പ്രതികരിച്ചിട്ടില്ല. എനിക്ക് പറയാനുള്ളത് ഞാൻ നാഗ്പുരിൽ പറയും’’ -ഒരു ബംഗാളി പത്രത്തോട് ബുധനാഴ്ച പ്രണബ് മുഖർജി പറഞ്ഞു.
ക്ഷണം സ്വീകരിച്ച സാഹചര്യത്തിൽ അവിടെപ്പോയി ആർ.എസ്.എസ് ആശയങ്ങളിലെ തെറ്റുകൾ അവരോട് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം പ്രണബിനോട് ആവശ്യപ്പെട്ടു. ആർ.എസ്.എസ് പരിപാടിയിൽ മുൻ രാഷ്ട്രപതി പെങ്കടുക്കരുതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭ്യർഥിച്ചു. കേരളത്തിെല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ കത്തിൽ രാജ്യത്തെ മതേതര മനസ്സുകൾ ഞെട്ടലോടെയാണ് നാഗ്പുർ സന്ദർശനത്തെ കാണുന്നതെന്ന് വ്യക്തമാക്കി. പശ്ചിമബംഗാൾ കോൺഗ്രസ് പ്രസിഡൻറ് ആഥിർ ചൗധരി, മുതിർന്ന കോൺഗ്രസ് നേതാവ് വി. ഹനുമന്ത റാവു എന്നിവർ പെങ്കടുക്കരുെതന്ന നിലപാടാണ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.