ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഭാരത് രത്ന നൽകിയത് ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതിനാലാണെ ന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി.
ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുകയും ഹെഡ്േഗവാറിനെ മണ്ണിെൻറ മകന െന്ന് വിളിക്കുകയും ചെയ്തതിനാണ് പ്രണബ് മുഖർജിക്ക് ഭാരതരത്ന നൽകിയത്. കർണാടക സിദ്ധഗംഗ മഠത്തിലെ ശ്രീ.ശ്രീ ശിവകുമാര സ്വാമിക്ക് പുരസ്കാരം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിെൻറ ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ശിവകുമാര സ്വാമിയെന്നും അദ്ദേഹത്തിന് പുരസ്കാരം നൽകാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും ഡാനിഷ് അലി വ്യക്തമാക്കി.
ശിവ്കുമാര സ്വാമിക്ക് പുരസ്കാരം നൽകാതിരുന്ന ബി.ജെ.പി സർക്കാറിനെ കർണാടകയിലെ ജനങ്ങൾ ഒരു പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.