'എന്നും സംഘ്പരിവാറിനുള്ള വഴികാട്ടിയായിരുന്നു പ്രണബ്'- മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ച വാർത്ത വന്നപ്പോൾ ആർ.എസ്.എസ് സർസംഘ ചാലക് മോഹൻ ഭാഗവതിെൻറ പ്രസ്താവനയെത്തി. ഇന്ത്യക്ക് പ്രണബ് നൽകിയ സംഭാവനയായിരുന്നില്ല ഭാഗവത് പറഞ്ഞത്. പകരം, ആർ.എസ്.എസിന് പൊതുസ്വീകാര്യത നേടിയെടുക്കാനുള്ള ഗൂഡശ്രമമായിരുന്നു ആ പ്രസ്താവനയിൽ.
കോൺഗ്രസിെൻറ ഒരു പ്രമുഖ നേതാവ് തങ്ങളുടെ വഴികാട്ടിയായിരുന്നുവെന്ന് ആർ.എസ്.എസ് നേതാവ് പറയുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. 'പ്രണബ് രാഷ്ട്രീയ അസ്പൃശ്യത പുലർത്തുന്ന നേതാവായിരുന്നില്ല. സംഘ് സംഘടനയോട് സ്നേഹം വെച്ചുപുലർത്തുന്ന ആളായിരുന്നു' -ജനറൽ സെക്രട്ടറി സുരേഷ് ഭായ്യാജി ജോഷിയോടൊപ്പമുള്ള സംയുക്ത പ്രസ്താവനയിൽ മോഹൻ ഭാഗവത് പറയുന്നു.
2010ലെ കോൺഗ്രസിൻെറ 83ാം സമ്മേളനത്തിൽ ആർ.എസ്.എസും തീവ്രവാദികളും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് പ്രമേയം പാസാക്കിയയാളാണ് പ്രണബ്. അതേ പ്രണബ് നാഗ്പൂരിലെ ആർ.എസ്.എസ് പരിപാടിയിൽ മുഖ്യാതിഥിയാകാൻ തയാറെടുക്കുേമ്പാൾ പലരും പറഞ്ഞതാണ് പോകരുതെന്ന്. സ്വന്തം മകൾ പോലും ആ തീരുമാനത്തെ പരസ്യമായി എതിർത്ത് രംഗത്തെത്തി. തെൻറ നിലപാടുകളാണ് ആർ.എസ്.എസ് ആസ്ഥാനത്ത് പറയുകയെന്നും അത് സംഘ് രാഷ്ട്രീയത്തിനുള്ള കയ്യൊപ്പല്ലെന്നുമായിരുന്നു പ്രണബിെൻറ നിലപാട്. എന്നാൽ, കാലമേറെ കഴിയുേമ്പാൾ പ്രണബ് ആർ.എസ്.എസ് ആസ്ഥാനത്തെത്തി എന്നത് മാത്രമാണ് അവശേഷിക്കുക എന്നും അവിടെ പ്രണബ് പറഞ്ഞ കാര്യങ്ങൾ ആരും ഒാർക്കില്ലെന്നും പലരും മുന്നറിയിപ്പ് നൽകിയതാണ്. ഒടുവിൽ ആ പ്രവചനങ്ങളാണ് ഇപ്പോൾ പുലരുന്നത്. പ്രണബ് പറഞ്ഞ കാര്യങ്ങൾ എവിടെയുമില്ല. അദ്ദേഹമാകെട്ട സംഘ്പരിവാറിനുള്ള വഴികാട്ടിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
നാഗ്പൂരിലെ രശ്മി ഭാഗിലെ ആസ്ഥാനത്ത് ആർ.എസ്.എസ് നടത്തുന്ന മൂന്നുവർഷം ദൈർഘ്യമുള്ള 'ത്രിതീയ വർഷ് വർഗ്' കോഴ്സിെൻറ സമാപന സമ്മേളനത്തിലാണ് മുഖർജി മുഖ്യാതിഥിയായത്.പിന്നീട് പ്രണബ് മുഖർജി ഫൗണ്ടേഷെൻറ ഉദ്ഘാടന ചടങ്ങിലേക്ക് മുതിർന്ന സംഘ്പരിവാർ നേതാക്കളെ പ്രണബ് മുഖർജിയും ക്ഷണിച്ചിരുന്നു. രാഷ്ട്രപതി പദത്തിെൻറ അവസാന നാളുകളിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് മുഖർജിയെ വിളിക്കുകയും തിരിച്ച് മുഖർജി മോഹൻ ഭാഗവതിനെ രാഷ്ട്രപതി ഭവനിൽ ഉച്ചയൂണിന് ക്ഷണിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ധാരയോട് സംവദിച്ചുകൊണ്ടേ ജനാധിപത്യത്തിന് മുന്നോട്ടുപോകാനാവൂവെന്ന വിശാല വീക്ഷണം മുറുകെ പിടിക്കുന്ന പ്രണബിെൻറ ആ പ്രവർത്തികൾ വിധ്വംസക രാഷ്ട്രീയത്തിെൻറ വക്താക്കൾ ഇനി തരം പോലെ ഉപയോഗിക്കുന്നതിന് ഇന്ത്യ സാക്ഷിയാകും.
ആർ.എസ്.എസ് ദേശവിരുദ്ധരാണെന്നും ദുരൂഹമായി പ്രവർത്തിക്കുന്നവരാണെന്നുമൊക്കെ പ്രണബ് മുഖർജി പലവട്ടം പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസ് ആസ്ഥാനത്ത് പ്രണബ് ഒാർമിപ്പിച്ചതും ഇന്ത്യ എന്ന സങ്കൽപത്തിെൻറ ആത്മാവ് എന്താണെന്ന് തന്നെയായിരുന്നു : ''ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയും സഹിഷ്ണുതയുമാണ്. മതം, അസഹിഷ്ണുത എന്നിവകൊണ്ട് ഇന്ത്യയെ നിർവചിക്കാനുള്ള ശ്രമം രാജ്യത്തിെൻറ നിലനിൽപ് തന്നെ അപകടത്തിലാക്കും. ബഹുസ്വരതയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ നാനാത്വമാണ് രാജ്യത്തിെൻറ പ്രത്യേകത. ഭാരതമെന്ന നമ്മുടെ രാജ്യെത്തയും അതിെൻറ ദേശീയതയെയും ബഹുസ്വരതയെയും കുറിച്ച എെൻറ കാഴ്ചപ്പാടുകൾ പങ്കുവെക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്''. - ആർ.എസ്.എസ് ആസ്ഥാനത്ത് പ്രണബ് നടത്തിയ ഇൗ പ്രസംഗം വിസ്മൃതിയിലേക്ക് തള്ളിയ ശേഷം അദ്ദേഹത്തിെൻറ സന്ദർശനത്തിൽ നിന്ന് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സംഘ് പരിവാർ നടത്തുന്നത്.
സംഘ്പരിവാറിന് നേട്ടമുണ്ടാക്കാനാകുന്ന പിഴവുകൾ അവസാന കാലത്ത് പ്രണബിൽ നിന്ന് തുടർച്ചയായി ഉണ്ടായി. ആർ.എസ്.എസ് സ്ഥാപക സർസംഘ് ചാലക് ആയിരുന്ന ഹെഡ്ഗേവാറിെൻറ ജന്മസ്ഥലത്തെത്തിയ പ്രണബ് മുഖർജി, അദ്ദേഹം ഇന്ത്യയുടെ മഹദ്പുത്രനാണെന്ന് സന്ദർശക പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു !
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.