അബുൽ അഅ്‍ലാ മൗ​ദൂ​ദി​, പിണറായി വിജയൻ

ഹിന്ദുത്വക്കായി അരങ്ങൊഴിയുന്ന സി.പി.എം

സം​ഘ്പ​രി​വാ​റി​ന്റേ​ത് കേ​വ​ല​മാ​യ മ​ത​രാ​ഷ്ട്ര​വാ​ദം അ​ല്ലെ​ന്നും സം​സ്കാ​ര​ത്തി​ന്റെ​യും ദേ​ശീ​യ​ത​യു​ടെ​യും ബ​ഹു​ത​ല​ങ്ങ​ളി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​ധു​നി​ക​മാ​യ വം​ശീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണെ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ സി.​പി.​എ​മ്മി​ന് സാ​ധി​ക്കു​ന്നി​ല്ല. സാം​സ്കാ​രി​ക ഹി​ന്ദു​ത്വ​യെ എ​ടു​ത്ത​ണി​ഞ്ഞു​കൊ​ണ്ട്​ ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തി​ന്റെ സ്വാ​ഭാ​വി​ക അ​പ​ര​നാ​യി മു​സ്‍ലി​മി​നെ സ്ഥാ​ന​പ്പെ​ടു​ത്തു​ന്ന വം​ശീ​യ യു​ക്തി സി.​പി.​എ​മ്മും ആ​വ​ർ​ത്തി​ക്കു​ന്നു.

ച​രി​ത്ര​ത്തി​ന്റെ സ​ന്ദി​ഗ്ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും എ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന​ത് വ്യ​ത്യ​സ്ത​ത​രം അ​ധി​കാ​ര​ങ്ങ​ളോ​ടും അ​നീ​തി​ക​ളോ​ടും എ​തി​രി​ടാ​നു​ള്ള അ​വ​യു​ടെ ബ​ല​ത്തെ​യും ബ​ല​ഹീ​ന​ത​യെ​യും വ്യ​ക്ത​മാ​ക്കി​ത്ത​രും. സൈ​ദ്ധാ​ന്തി​ക​മാ​യ ആ​ലോ​ച​ന​ക​ളും പു​ന​രാ​ലോ​ച​ന​ക​ളും സം​ഭ​വി​ക്കു​ന്ന​ത് ചൂ​ഷ​ണ​ങ്ങ​ളു​ടെ​യും വം​ശീ​യാ​ധി​കാ​ര​ങ്ങ​ളു​ടെ​യും ഉ​ച്ച​സ്ഥാ​യി​യി​ൽ മ​നു​ഷ്യ​ൻ അ​നു​ഭ​വി​ക്കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ളി​ൽ നി​ന്നു​കൊ​ണ്ടാ​ണ്. കാ​ൾ മാ​ർ​ക്സ് ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദ​ത്തി​ന്റെ വ്യാ​ഖ്യാ​നം ന​ട​ത്തു​ന്ന​തും മാ​റ്റ​ത്തി​ന്റെ അ​നി​വാ​ര്യ​ത​യെ കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ന്ന​തും തൊ​ഴി​ലാ​ളി​വ​ർ​ഗം അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ നേ​രി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ്.

സോ​വി​യ​റ്റ് റ​ഷ്യ​യു​ടെ ഏ​കാ​ധി​പ​ത്യ സ​മീ​പ​ന​ത്തോ​ടു​ള്ള ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് സാ​മ്പ​ത്തി​ക കേ​ന്ദ്രീ​കൃ​ത ചി​ന്ത​ക​ളി​ൽ നി​ന്ന്​ മാ​റി ന​വ​മാ​ർ​ക്സി​സ്റ്റ് ചി​ന്ത​ക​ൾ രൂ​പം കൊ​ള്ളു​ന്ന​ത്. മ​നു​ഷ്യ​സ്വാ​ത​ന്ത്ര്യ​വും നീ​തി സ​ങ്ക​ൽ​പ​വും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ വ്യ​ത്യ​സ്ത ചി​ന്താ​ധാ​ര​ക​ളും പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും എ​ങ്ങ​നെ​യാ​ണ് അ​നീ​തി​ക​ളോ​ട് നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​ലോ​ചി​ക്കു​മ്പോ​ഴാ​ണ് രാ​ജ്യ​ത്തെ വ​ലി​യ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​​യും അ​തി​​ന്റെ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക മു​ഖ്യ​മ​ന്ത്രി​യും ഹി​ന്ദു​ത്വ വം​ശീ​യ​ത​യോ​ടും അ​ത് ആ​ദ്യ​ത്തെ ഇ​ര​യാ​യി കാ​ണു​ന്ന മു​സ്‍ലിം സ​മു​ദാ​യ​ത്തോ​ടും സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ അ​ങ്ങേ​യ​റ്റം പ്ര​ശ്ന​ക​ര​മാ​യി​ത്തീ​രു​ന്ന​ത്. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും പ​ദാ​വ​ലി​ക​ളി​ലും ആ​ഖ്യാ​ന മാ​തൃ​ക​ക​ളി​ലും ഹി​ന്ദു​ത്വ​യെ സ്വാ​ഭാ​വി​ക​വ​ത്ക​രി​ക്കു​ന്ന​തും മു​സ്‍ലിം സ​മു​ദാ​യ​ത്തെ പ​ല​രീ​തി​യി​ൽ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തു​മാ​യ വം​ശീ​യ യു​ക്തി​ക​ൾ പ്ര​ക​ട​മാ​ണ്.

വ​ർ​ഗീ​യ​ത എ​ന്ന പ്ര​ശ്നം

സി.​പി.​എം അ​തി​ന്റെ രാ​ഷ്ട്രീ​യ വ്യ​വ​ഹാ​ര​ങ്ങ​ളെ ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തും മ​തേ​ത​ര​ത്വം എ​ന്ന സ​ങ്ക​ല്പ​ത്തെ​യും അ​തി​ന്റെ വി​പ​രീ​ത സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ട വ​ർ​ഗീ​യ​ത എ​ന്ന സ​ങ്ക​ല്പ​ത്തെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ രാ​ഷ്ട്രീ​യ സം​ഘാ​ട​ന​ങ്ങ​ളെ​യും രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ളെ​യും വ​ർ​ഗീ​യ​ത​യാ​യി കാ​ണു​ന്ന അ​വ​ർ സം​ഘ്പ​രി​വാ​ർ വം​ശീ​യ​ത​യെ​യും കേ​വ​ല വ​ർ​ഗീ​യ പ്ര​ശ്ന​മാ​യി ന്യൂ​നീ​ക​രി​ക്കു​ന്നു. അ​താ​യ​ത്, ഇ​ര​യെ​യും വേ​ട്ട​ക്കാ​ര​നെ​യും സ​മീ​ക​രി​ക്കു​ന്ന യു​ക്തി. ഈ ​ബോ​ധ​ത്തി​ൽ നി​ന്നു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ എ​ല്ലാ ത​രം മ​ത​രാ​ഷ്ട്ര​വാ​ദ​ങ്ങ​ൾ​ക്കു​മെ​തി​രാ​ണെ​ന്ന് സി.​പി.​എം നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കു​ന്ന​ത്. സം​ഘ്പ​രി​വാ​റി​ന്റേ​ത് കേ​വ​ല​മാ​യ മ​ത​രാ​ഷ്ട്ര​വാ​ദം അ​ല്ലെ​ന്നും സം​സ്കാ​ര​ത്തി​ന്റെ​യും ദേ​ശീ​യ​ത​യു​ടെ​യും ബ​ഹു​ത​ല​ങ്ങ​ളി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​ധു​നി​ക​മാ​യ വം​ശീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണെ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ സി.​പി.​എ​മ്മി​ന് സാ​ധി​ക്കു​ന്നി​ല്ല. സാം​സ്കാ​രി​ക ഹി​ന്ദു​ത്വ​യെ എ​ടു​ത്ത​ണി​ഞ്ഞു​കൊ​ണ്ട്​ ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തി​ന്റെ സ്വാ​ഭാ​വി​ക അ​പ​ര​നാ​യി മു​സ്‍ലി​മി​നെ സ്ഥാ​ന​പ്പെ​ടു​ത്തു​ന്ന വം​ശീ​യ യു​ക്തി സി.​പി.​എ​മ്മും ആ​വ​ർ​ത്തി​ക്കു​ന്നു.

വ​ർ​ഗീ​ക​ര​ണ​ത്തി​ന്റെ രാ​ഷ്ട്രീ​യം

സെ​പ്റ്റം​ബ​ർ 11ന് ​ശേ​ഷം അ​മേ​രി​ക്ക​ൻ വ​ല​തു​പ​ക്ഷം മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ ചാ​ർ​ത്തി​യ ഭീ​ക​ര​വാ​ദി നാ​മ​ക​ര​ണം കേ​ര​ള​ത്തി​ൽ ഹി​ന്ദു​ത്വ​വാ​ദി​ക​ളോ​ടൊ​പ്പം ഇ​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സി.​പി.​എം നേ​താ​ക്ക​ളാ​ണ്. എ​ന്നാ​ൽ, വം​ശീ​യ​പ്ര​യോ​ഗ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് വ​രാ​തി​രി​ക്കാ​ൻ രാ​ഷ്ട്രീ​യ സൈ​ദ്ധാ​ന്തി​ക​ൻ മ​ഹ്മൂ​ദ് മം​ദാ​നി സൂ​ചി​പ്പി​ച്ച​തു പോ​ലു​ള്ള ന​ല്ല മു​സ്‍ലിം, ചീ​ത്ത മു​സ്‍ലിം എ​ന്ന വ​ർ​ഗീ​ക​ര​ണ അ​ട​വും അ​വ​ർ പ​യ​റ്റു​ന്നു. ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ന്ന മു​സ്‍ലിം സം​ഘ​ട​ന​ക​ളെ അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ ന​ല്ല മു​സ്‍ലിം​ക​ളാ​യും ത​ങ്ങ​ളോ​ട് വി​യോ​ജി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഭീ​ക​ര​വാ​ദി​ക​ളാ​യും ചി​ത്രീ​ക​രി​ക്കു​ന്ന സ​മീ​പ​നം ഇ​സ്‍ലാ​മോ​ഫോ​ബി​യ അ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. പി. ​ജ​യ​രാ​ജ​ന്റെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത് മു​സ്‍ലിം ലീ​ഗും ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണെ​ന്നും എ​ന്നാ​ൽ, ലീ​ഗ് ഒ​രു റി​ഫോ​ർ​മി​സ്റ്റ് സം​ഘ​ട​ന​യും ജ​മാ​അ​ത്ത് ഒ​രു റി​വൈ​വ​ലി​സ്റ്റ് സം​ഘ​ട​ന​യാ​ണെ​ന്നു​മാ​ണ്. ഇ​തു​വ​ഴി അ​ങ്ങേ​യ​റ്റം പ്ര​ശ്ന​ക​ര​മാ​യ നാ​മ​ക​ര​ണ​ങ്ങ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ​ത്.

മൗ​ദൂ​ദി​യും ജ​മാ​അ​ത്തും

ഖ​ലീ​ഫ​മാ​രു​ടെ ഭ​ര​ണം കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു റി​വൈ​വ​ലി​സ്റ്റ് സം​ഘ​ട​ന​യാ​ണ് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി എ​ന്നു പ​റ​യു​ക വ​ഴി രീ​തി​ശാ​സ്ത്ര​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും തീ​ർ​ത്തും തെ​റ്റാ​യ വി​ശ​ക​ല​ന​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ​ത്. ഈ ​ആ​രോ​പ​ണ​ത്തി​ന്റെ രാ​ഷ്ട്രീ​യ പ്ര​ശ്നം ആ​ധു​നി​ക കാ​ലം പു​രോ​ഗ​തി പ്രാ​പി​ച്ച​താ​ണെ​ന്നും പൂ​ർ​വാ​ധു​നി​ക കാ​ല​ത്തി​ന്റെ മാ​ത്രം അ​ട​യാ​ള​മാ​യ മ​ത​ത്തെ ആ​ധു​നി​ക​ത​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക വ​ഴി അ​പ​ക​ട​ക​ര​മാ​യ ഒ​രു പ്ര​ക്രി​യ​യാ​ണ് ജ​മാ​അ​ത്ത് ചെ​യ്യു​ന്ന​തെ​ന്നു​മു​ള്ള വാ​ദ​മാ​ണ്. ആ​ധു​നി​ക​ത​യി​ൽ മ​ത​മാ​യോ സാം​സ്കാ​രി​ക ചി​ഹ്ന​മാ​യോ മാ​ത്ര​മേ ഇ​സ്‍ലാം അ​നു​വ​ദി​ക്ക​പ്പെ​ടൂ രാ​ഷ്ട്രീ​യ ചോ​ദ്യ​മാ​യി അ​നു​വ​ദി​ക്കി​ല്ല എ​ന്ന ശാ​ഠ്യ​മാ​ണ് ഇ​സ്‍ലാ​മി​ക രാ​ഷ്ട്രീ​യ​ത്തോ​ടു​ള്ള വെ​റു​പ്പി​ൽ പ്ര​ക​ട​മാ​വു​ന്ന​ത്. മൗ​ദൂ​ദി​യ​ട​ക്ക​മു​ള്ള ചി​ന്ത​ക​ർ വാ​ദി​ച്ച​ത് ഒ​രി​ക്ക​ലും പ​ഴ​യ​കാ​ല​ത്തി​ന്റെ കേ​വ​ല​മാ​യ തി​രി​ച്ചു​വ​ര​വി​ന് വേ​ണ്ടി​യാ​യി​രു​ന്നി​ല്ല. ആ​ധു​നി​ക കാ​ല​ത്തി​ന്റെ പ്ര​ശ്ന​ങ്ങ​ളോ​ട് ഇ​സ്‍ലാ​മി​ന്റെ വ്യാ​ഖ്യാ​ന​പ​ര​ത​യി​ൽ നി​ന്നു​കൊ​ണ്ട് ഇ​ട​പെ​ടു​ക​യാ​ണ്​ മൗ​ദൂ​ദി ചെ​യ്ത​ത്. തി​യോ ഡെ​മോ​ക്ര​സി എ​ന്ന സ​ങ്ക​ല്പം ഇ​തി​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി ഹു​മൈ​റ ഇ​ഖ്തി​ദാ​റി​നെ​പ്പോ​ലു​ള്ള ചി​ന്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ​ത, പ​രി​സ്ഥി​തി, ലിം​ഗ​ത്വം, ജാ​തി തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളോ​ട് സ​ക്രി​യ​മാ​യ സം​വാ​ദം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് സാ​ധി​ച്ച​ത് മൗ​ദൂ​ദി​യു​ടെ ഈ ​രീ​തി​ശാ​സ്ത്ര​പ​ര​മാ​യ സാ​ധ്യ​ത​ക​ളി​ൽ നി​ല​കൊ​ള്ളു​ന്ന​തു​കൊ​ണ്ടാ​ണ്. ക​മ്യൂ​ണി​സ്റ്റു​ക​ൾ​ക്ക് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​സ്‍ലാ​മി​സ്റ്റു​ക​ളു​മാ​യി സ​ഹ​ക​ര​ണം സാ​ധ്യ​മാ​യ​തും ഭൂ​മി​യി​ലെ അ​നീ​തി​ക​ളോ​ട് സം​ഘ​ർ​ഷ​പ്പെ​ടാ​നു​ള്ള ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ വി​ശ​ക​ല​ന​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ടു​ള്ള ഈ ​സ​മീ​പ​നം കാ​ര​ണ​മാ​യി​ട്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ റി​വൈ​വ​ലി​സ്റ്റു​ക​ൾ, ഫ​ണ്ട​മെ​ന്റ​ലി​സ്റ്റു​ക​ൾ തു​ട​ങ്ങി​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ മൗ​ദൂ​ദി​യു​ടെ ഇ​സ്‍ലാ​മി​ക പാ​ര​മ്പ​ര്യ​വു​മാ​യു​ള്ള സ​വി​ശേ​ഷ​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ഇ​ട​പാ​ടു​ക​ളെ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ മാ​ത്ര​മാ​ണ്.

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്കെ​തി​രെ സാ​ർ​വ​ദേ​ശീ​യ​മാ​യ ബ​ന്ധ​ങ്ങ​ൾ ആ​രോ​പി​ച്ച്​ ഭീ​ക​ര​ത വി​രു​ദ്ധ വ്യ​വ​ഹാ​ര​ത്തി​ന്റെ സാ​ർ​വ​ദേ​ശീ​യ​ത​യോ​ടു​ള്ള ഭീ​തി​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ ഒ​രു ക​മ്യൂ​ണി​സ്റ്റ് എ​ന്ന നി​ല​യി​ൽ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി സ്വ​യം തോ​ൽ​ക്കു​ക​യാ​ണ്.

ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും വ​ല​തു​പ​ക്ഷ വം​ശീ​യ​ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മ​ർ​ദി​ത​രും കു​ടി​യേ​റ്റ​ക്കാ​രു​മാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഭീ​ക​ര​വ​ത്ക​രി​ച്ചും പൈ​ശാ​ചി​ക​വ​ത്ക​രി​ച്ചു​കൊ​ണ്ടു​മാ​ണ്. മു​സ്‍ലിം​ക​ൾ എ​ല്ലാം കീ​ഴ​ട​ക്കാ​ൻ വ​രു​ന്നെ​ന്ന വ്യാ​ജ​മാ​യ ഒ​രു ഭീ​തി ഉ​ണ്ടാ​ക്കു​ക​യും അ​തി​ലൂ​ടെ വോ​ട്ടി​ന്റെ ഏ​കീ​ക​ര​ണം സാ​ധി​ച്ചെ​ടു​ക്കാ​നു​മാ​ണ് സി.​പി.​എം ഇ​വി​ടെ ശ്ര​മി​ക്കു​ന്ന​ത്. ത​ങ്ങ​ളി​ൽ നി​ന്ന് ബി.​ജെ.​പി​യി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ചു​പോ​യ വോ​ട്ടു​ക​ളെ ത​ങ്ങ​ളാ​ണ് ഏ​റ്റ​വും മി​ക​ച്ച ഇ​സ്‍ലാ​മോ​ഫോ​ബി​ക് പാ​ർ​ട്ടി എ​ന്ന് തെ​ളി​യി​ച്ച് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ

പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും ശ്ര​മി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ കൂ​ടു​ത​ൽ ഹി​ന്ദു​ത്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട കേ​ഡ​ർ​മാ​രു​ള്ള പാ​ർ​ട്ടി​യാ​യി സി.​പി.​എം മാ​റു​ന്നു. ഒ​രു​കാ​ല​ത്ത് ഫാ​ഷി​സ​ത്തി​നും സാ​മ്രാ​ജ്യ​ത്വ​ത്തി​നു​മെ​തി​രെ ഇ​സ്‍ലാ​മി​സ്റ്റു​ക​ളു​മാ​യി കൈ​കോ​ർ​ത്ത പാ​ർ​ട്ടി​ക്ക്​ ജ​മാ​അ​ത്തും മൗ​ദൂ​ദി​യും കേ​വ​ല ആ​ക്ഷേ​പ​പ​ദ​ങ്ങ​ളാ​യി മാ​ത്രം മാ​റു​ന്ന​ത് സ്വ​ന്തം പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​ണെ​ന്ന് അ​വ​ർ തി​രി​ച്ച​റി​യാ​തെ നി​ർ​വാ​ഹ​മി​ല്ല. ബി.​ജെ.​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല​ട​ക്കം ഗു​ണം ചെ​യ്യു​ന്ന വ്യ​വ​ഹാ​ര​മാ​ണ് സി.​പി.​എം വ​ള​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്റെ ഭാ​വി

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്റെ വി​ശ​ക​ല​ന​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഘ​ട​ക​മാ​യി എ​ണ്ണ​പ്പെ​ട്ട​ത് ന്യൂ ​മീ​ഡി​യ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ചാ​ര​ണ മി​ക​വാ​ണ്. സാ​മ്പ്ര​ദാ​യി​ക മീ​ഡി​യ​ക​ൾ ക​മ​ല ഹാ​രി​സി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത​പ്പോ​ഴെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ മി​ല്യ​ൻ ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്കാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് എ​ത്തി​ച്ചേ​ർ​ന്ന​ത്. കേ​ര​ള​ത്തി​ലെ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ട​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ആ​രെ​യെ​ല്ലാ​മാ​ണ് കേ​ൾ​ക്കു​ന്ന​തെ​ന്ന് നോ​ക്കി​യാ​ൽ തീ​വ്ര​ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യം ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പ​റ​യു​ന്ന ആ​ളു​ക​ളെ​യാ​ണെ​ന്ന് കാ​ണാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ന്റെ സൈ​ബ​ർ സ്പേ​സു​ക​ളി​ൽ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​യ എ​ന്ന വെ​റു​പ്പ് ന​മ്മു​ടെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളെ പി​ടി​മു​റു​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ ഒ​ട്ടും സം​ശ​യം വേ​ണ്ട. ഇ​വ​ക​ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പ​ല​പ്പോ​ഴാ​യി പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വം​ശീ​യ​ത​യു​ടെ വ്യാ​പ​ക​മാ​യ വ​ള​ർ​ച്ച പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എ​മ്മി​നും മു​ഖ്യ പ​രി​ഗ​ണ​ന​യു​ള്ള പ്ര​ശ്ന​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.

നേ​രെ​മ​റി​ച്ച് ഇ​തേ വെ​റു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ആ​ഖ്യാ​ന ഘ​ട​ന​യി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ മു​സ്‍ലിം സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ​യും മ​റ്റു​മാ​യി സി.​പി.​എം നേ​താ​ക്ക​ളും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. രാ​വി​ലെ ജോ​ഗി​ങ്ങി​നി​റ​ങ്ങു​ന്ന ആ​ളു​ക​ളി​ൽ ഭീ​ക​ര​വാ​ദ​മാ​രോ​പി​ക്കു​ന്ന പി. ​മോ​ഹ​ന​ൻ മാ​സ്റ്റ​റി​ലും പ്രി​യ​ങ്ക ഗാ​ന്ധി ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കൊ​ട്ടി​യാ​ഘോ​ഷി​ക്കാ​ൻ പാ​ക​ത്തി​ൽ പ​റ​യു​ന്ന പി​ണ​റാ​യി വി​ജ​യ​നി​ലും ഇ​ത് കാ​ണാ​ൻ ക​ഴി​യും. അ​ഥ​വാ സി.​പി.​എം എ​ന്ന സം​ഘ​ട​ന​യും അ​തി​ന്റെ മു​ൻ​നി​ര നേ​താ​ക്ക​ളും ഹി​ന്ദു​ത്വ വം​ശീ​യ​ത​ക്കു​വേ​ണ്ടി സ്വ​യം അ​ര​ങ്ങൊ​ഴി​ഞ്ഞു കൊ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ളം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഹി​ന്ദു​ത്വ​യെ സ​ത്യ​സ​ന്ധ​മാ​യി അ​ഭി​മു​ഖീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ മു​സ്‍ലിം രാ​ഷ്ട്രീ​യ ചോ​ദ്യ​ങ്ങ​ളോ​ടു​ള്ള ത​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ൽ ആ​ത്മാ​ർ​ഥ​മാ​യ പു​ന​രാ​ലോ​ച​ന​ക​ൾ​ക്ക് സി.​പി.​എം സ​ന്ന​ദ്ധ​മാ​യേ തീ​രൂ. പ​ക്ഷേ, അ​തി​നു​ത​കു​ന്ന ആ​ഭ്യ​ന്ത​ര വി​മ​ർ​ശ​ന​ത്തി​ന്റെ ക​ണി​ക പോ​ലും ഇ​ന്ന് ആ ​പാ​ർ​ട്ടി​യി​ൽ ഇ​ല്ല. മു​സ്‍ലിം സ്വ​ത്വ​ത്തോ​ടും സ​മു​ദാ​യ​ത്തോ​ടു​മു​ള്ള ഈ ​ഹി​ന്ദു​ത്വ​വ​ത്കൃ​ത സ​മീ​പ​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എ​മ്മും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​ർ​ഭാ​ഗ്യ​ക​ര​വും പ​രാ​ജി​ത​വു​മാ​യ ക​മ്യൂ​ണി​സ്റ്റ് അ​ധ്യാ​യ​മാ​യി മാ​ത്ര​മേ ഓ​ർ​മി​ക്ക​പ്പെ​ടൂ.

Tags:    
News Summary - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.