ന്യൂഡൽഹി: 'പ്രണബ് മുഖർജി ഫൗണ്ടേഷ(പി.എം.എഫ്)'ന് ആർ.എസ്.എസ് ഹരിയാന ഘടകവുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി. ഫൗണ്ടേഷന് ആർ.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രണബ് മുഖർജി പത്രകുറിപ്പ് ഇറക്കി.
2016 ജൂലൈയിൽ ഹരിയാന സർക്കാർ തുടങ്ങിയ സ്മാർട്ട്ഗ്രാം പദ്ധതി പ്രദേശം പ്രണബ് മുഖർജി സന്ദർശിക്കുന്നുണ്ട്. രാഷ്ട്രപതിയായിരിക്കെ ഈ പദ്ധതി പ്രകാരം ഏതാനും ഗ്രാമങ്ങൾ പ്രണബ് മുഖർജി ഏറ്റെടുത്തിരുന്നു. ഗുർഗാവിലെ ഈ ഗ്രാമങ്ങൾ സെപ്റ്റംബർ രണ്ടിന് സന്ദർശിക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉൽഘാടനം പ്രണബ് മുഖർജി നിർവഹിക്കുമെന്നും ഔദ്യോഗിക ട്വീറ്റിലൂടെ മുൻ രാഷ്ട്രപതിയുടെ ഒാഫീസ് അറിയിച്ചു.
നേരത്തെ, നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിേലക്ക് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും രാജ്യത്ത് വലിയ വാർത്തകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ആർ.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മൂന്നു വർഷം പൂർത്തിയാക്കുന്ന വേളയിൽ നടക്കുന്ന ക്യാമ്പിന്റെ (ശിക്ഷ വർഗ്) സമാപന ചടങ്ങിൽ സംഘ് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന പ്രണബ് ആർ.എസ്.എസ് പരിപാടിക്കെത്തിയത്.
Statement issued by my Office today. #CitizenMukherjee pic.twitter.com/7wl92vhJSx
— Pranab Mukherjee (@CitiznMukherjee) August 31, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.