ആർ.എസ്​.എസി​െൻറ ക്ഷണം പ്രണബ്​ മുഖർജി സ്വീകരിക്കണമെന്ന്​ ചിദംബരം

ന്യൂഡൽഹി: ആർ.എസ്​.എസ്​ ആസ്ഥാനത്തെ പരിപാടിയിൽ മുഖ്യാതിഥിയായി മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിക്ക്​ ക്ഷണം ലഭിച്ചതു സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ മുഖർജി പരിപാടിയിൽ പ​െങ്കടുക്കണമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം. 

ആർ.എസ്​.എസ്​ ക്ഷണം സ്വീകരിച്ചതിനെ കുറിച്ചല്ല ചർച്ച ചെയ്യേണ്ടത്​. ക്ഷണം സ്വീകരിച്ച്​ അവിടെ പോയി അവരുടെ പ്രത്യയശാസ്​ത്രത്തി​​​​െൻറ തെറ്റെന്താണെന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ വേണ്ടതെന്ന്​ ചിദംബരം പറഞ്ഞു. കോൺഗ്രസ്​ നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക്​ സിങ്​വിയുടെ ‘സ്​ട്രെയ്​റ്റ്​ ​േടാക്ക്​’ എന്ന പുസ്​തകം പ്രകാശനം ചെയ്യുകയായിരുന്നു ചിദംബരം. 

അഭിഷേക്​ സിങ്​വിയും ചിദംബര​ത്തി​​​​െൻറ അഭിപ്രായത്തോട്​ യോജിച്ചു. ക്ഷണം സ്വീകരിച്ചത്​ വിവാദമാക്കുന്നത്​ മണ്ടത്തരമാണ്​. ആ ചടങ്ങിൽ അദ്ദേഹം എന്താണ്​ പറയുന്നത്​ എന്ന്​ കേൾക്കാതെ അദ്ദേഹത്തെ വിലയിരുത്തരുതെന്നും സിങ്​വി പറഞ്ഞു. 

ജൂൺ ഏ​ഴി​ന്​ നാ​ഗ്​​പൂ​രി​ലെ ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്ത്​ പ്ര​ചാ​ര​ക​ന്മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാനാണ്​ മുഖ്യാതിഥിയായി പ്രണബ്​ മുഖർജിയെ ക്ഷണിച്ചത്​. പ്രണബ്​ ക്ഷണം സ്വീകരിച്ചുവെന്നും​ പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ്​ റിപ്പോർട്ട്​. 

എന്നാൽ ആ​ർ.​എ​സ്.​എ​സി​നെ പ​ല​രൂ​പ​ത്തി​ൽ തു​റ​ന്നെ​തി​ർ​ത്ത പ്ര​ണ​ബ്​ മു​ഖ​ർ​ജി എ​ന്തു​െ​കാ​ണ്ട്​ ഇൗ ​തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന അ​മ്പ​ര​പ്പി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ. ആ​ർ.​എ​സ്.​എ​സി​നോ​ടു​ള്ള അ​യി​ത്തം നീ​ങ്ങു​ന്ന​തി​ലെ സ​ന്തോ​ഷ​മാ​ണ്​ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക്. 

നാഗ്​പൂർ സന്ദർശനവുമായി ബന്ധപ്പെട്ട്​ നേതാക്കൾ വ്യത്യസ്​ത അഭിപ്രായമാണ്​ പ്രകടിപ്പിക്കുന്നത്​. ആർ.എസ്​.എസി​​​​​​െൻറ ശിബിരത്തിന്​ നേരത്തെയും വിഭിന്ന ആശയമുള്ളവരെ ക്ഷണിച്ചിരുന്നുവെന്നും പ്രണബ്​ മുഖർജി ക്യാമ്പ്​ സന്ദർശിക്കുന്നതു​െകാണ്ട്​ മാത്രം അദ്ദേഹത്തിന്​ ഒരു മാറ്റവും സംഭവിക്കില്ലെന്നും മണിശങ്കർ അയ്യരടക്കമുള്ള നേതാക്കൾ അഭിപ്രായപ്പെടുന്നു. 

Tags:    
News Summary - Pranab Mukherjee Should Participate RSS Meet, P Chidambaram - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.