ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില വീണ്ടും വഷളായെന്ന് ആർ.ആർ സൈനിക ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് സ്ഥിതി വഷളാക്കിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
മുഖർജിയുടെ നിലയൽ നേരിയ പുരോഗതിയുണ്ടെന്ന് മകൻ അഭിജിത് മുഖർജി നേരത്തേ ട്വിറ്ററിൽ അറിയിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കണമെന്നും അഭിജിത് അഭ്യർഥിച്ചിരുന്നു.
ആഗസ്റ്റ് 10 നാണ് കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മസ്തിഷ്ക്കത്തിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ഇതിനിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.