ന്യൂഡൽഹി: മെഡിക്കൽ കോഴക്കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരായ ജെ.ചേലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ സിക്രി എന്നിവർക്ക് പ്രശാന്ത് ഭൂഷൺ പരാതി നൽകി.
ചീഫ് ജസ്റ്റിെൻറ ദുർഭരണത്തിനെതിരെ മൂന്നോ അഞ്ചോ ജഡ്ജിമാരുൾപ്പെടുന്ന കോടതി അന്വേഷണം നടത്തണമെന്നാണ് പ്രശാന്ത് ഭൂഷെൻറ ആവശ്യം. പ്രസാദ് മെഡിക്കൽ ട്രസ്റ്റ് അഴിമതി കേസിൽ പരമോന്നത കോടതിയെ സ്വാധീനിക്കാനും കൈക്കൂലി നൽകനും ഗൂഢാലോചന നടത്തിയെന്ന് സി.ബി.െഎ എഫ്.െഎ. ആറിൽ ആരോപിച്ചിരുന്നു.
വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് എം.സി.െഎ തടസം പറഞ്ഞ സ്ഥാപനം, പ്രവേശനം അനുവദിച്ചു കിട്ടാൻ അലഹാബാദ് ഹൈകോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകുകയും ഇൗ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് സി.ബി.െഎ കേസ്. സുപ്രീം കോടതിയിൽ സ്ഥാപനത്തിെൻറ അപ്പീൽ പരിഗണിച്ചിരുന്നത് ദീപക് മിശ്രയുെട ബെഞ്ചായിരുന്നു.
അതിനാൽ ദീപക് മിശ്ര സംശത്തിെൻറ നിഴലിലാണെന്നും കോഴക്കേസ് കേൾക്കുന്നതിൽ നിന്ന് അദ്ദേഹം സ്വയമേവ പിൻമാറണമെന്നുമാണ് പ്രശാന്ത് ഭൂഷൻ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് വാദം കേള്‍ക്കാനോ മറ്റൊരു ബെഞ്ചിന് കേസ് കൈമാറാനോ ഭരണപരമായി അധികാരമില്ലെന്ന് കത്തില്‍ പറയുന്നു. അദ്ദേഹത്തിനെതിരെ നേരിട്ട് തെളിവുകളില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം വിട്ടു നിൽക്കുകയാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാണിക്കുന്നു.
ജഡ്ജിമാർക്കെതിരായ പരാതി മുതിർന്ന ജഡ്ജിമാരോ മുതിർന്ന ജഡ്ജിമാരുെട കൊളീജിയമോ ആണ് കേൾക്കേണ്ടതെന്നും പ്രശാന്ത് ഭൂഷൻ ആവശ്യപ്പെടുന്നു. കോഴക്കേസില്‍ അദ്ദേഹത്തിന് പങ്കാളിത്തമുണ്ടെന്ന് പറയാന്‍ ആകില്ല. ഈ സാഹചര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മെഡിക്കൽ അഴിമതി കേസ് കേൾക്കുന്നതിൽ നിന്ന് ദീപക് മിശ്ര സ്വയം വിട്ടു നിൽക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടതിനെ തുടർന്ന് നേരത്തെ, ചീഫ് ജസ്റ്റിസുമായി തർക്കമുടലെടുത്തിരുന്നു. പ്രശാന്ത് ഭൂഷെൻറ ആവശ്യം ചീഫ് ജസ്റ്റിസ് നിരസിച്ചതോടെ അദ്ദേഹം കോടതി വിട്ട് പുറത്തുപോവുകയായിരുന്നു.
പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റിെൻറ കീഴിലുള്ള ലഖ്‌നൗവിലെ മെഡിക്കല്‍ കോളജിന് 2017 -2018 വര്‍ഷത്തേക്ക് അംഗീകാരം കിട്ടാനായി ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ കോഴ നല്‍കി എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.