ന്യൂഡൽഹി: സുപ്രീംേകാടതിക്ക് നേരെ ആരോപണമുന്നയിച്ച മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെ സംസാരിക്കാൻ അനുവദിക്കാതെ കോടതിയലക്ഷ്യകേസിൽ ശിക്ഷിക്കാൻ ശ്രമിച്ചാൽ, അത് രാജ്യത്ത് നടക്കുന്ന ഏറ്റവും മോശപ്പെട്ട കാര്യമാകുമെന്ന് മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി. 'തങ്ങളെ ആരും വിമർശിക്കരുതെന്നാണ് സുപ്രീംകോടതിയുടെ വിചാരം. നിങ്ങൾ ശരിയാണെങ്കിൽ പോലും അതു പറയാൻ കഴിയില്ല. എതിർ ശബ്ദമുയർത്താതിരിക്കാൻ നിങ്ങൾ ഒരിക്കലും പരിശുദ്ധ സ്ഥാപനമല്ല' - 'ദ ക്വിൻറ്' ഓൺൈലൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രശാന്ത് ഭൂഷെൻറ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് അവസരം നൽകണം. അദ്ദേഹത്തിെൻറ ട്വീറ്റുകൾ ശരിയാണെങ്കിൽ ജുഡീഷ്യറിക്കുള്ളിൽ അഴിമതി നടക്കുന്നുണ്ട്. ഒരു തരത്തിൽ ഇതിലൂടെ ജുഡീഷ്യറിക്ക് സ്വയം പരിഷ്കരണത്തിന് വിധേയമാകാനും കഴിയും. ഭൂഷണ് ആരോപണങ്ങൾ തെളിയിക്കാൻ അവസരം നിഷേധിക്കുന്നത് തെറ്റാണ്. ജുഡീഷ്യറി ഒരിക്കലും ഇടുങ്ങിയ ചിന്താധാര സൂക്ഷിക്കരുത്, അവ ജുഡീഷ്യറിയുടെ മേലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും സൊറാബ്ജി കൂട്ടിച്ചേർത്തു.
പ്രശാന്ത് ഭൂഷണ് ആരോപണം തെളിയിക്കാൻ അവസരം നിഷേധിക്കുന്നതുവഴി ജുഡീഷ്യറിക്കുള്ളിൽ തെറ്റായ എന്തോ നടക്കുന്നുണ്ടെന്ന ചിന്ത ജനങ്ങളിലുണ്ടാകാൻ കാരണമാകും. ഭൂഷെൻറ ക്ഷമാപണത്തെക്കുറിച്ച ചോദ്യം നിലനിൽക്കുന്നില്ല. താൻ പറയുന്നതെല്ലാം ശരിയാണെന്നാണ് അദ്ദേഹത്തിെൻറ വാദം. ആരോപങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം ഭൂഷൺ ശിക്ഷിക്കപ്പെടണം. ഭൂഷൺ കോമാളിയല്ല, അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കണം. സംസാരിക്കാൻ അനുവദിക്കാതെ, സുപ്രീംകോടതി ഭൂഷനെ ശിക്ഷിക്കാൻ ശ്രമിച്ചാൽ അത് രാജ്യത്ത് നടക്കുന്ന മോശപ്പെട്ട കാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്തുെകാണ്ടാണ് ഭൂഷണെ സംസാരിക്കാൻ അനുവദിക്കാത്തതെന്ന് സാധാരണ ജനങ്ങൾ ചിന്തിക്കും. ജുഡീഷ്യറിക്ക് അകത്ത് എന്തെങ്കിലും അഴിമതി നടക്കുന്നുണ്ടോ? ജുഡീഷ്യറിയിൽ അഴിമതിക്കാരുണ്ടെന്ന് ചിന്തിക്കാൻ കഴിയില്ല. അങ്ങനെയുണ്ടെങ്കിൽ ഒരിക്കലും അഴിമതി പുറത്തുകൊണ്ടുവന്ന വ്യക്തിയെ ശിക്ഷിക്കരുതെന്നും സൊറാബ്ജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.