കൃഷ്​ണനെ കുറിച്ചുള്ള വിവാദ ട്വീറ്റ്​: മാപ്പു പറഞ്ഞ്​ പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ ആൻറി റോമിയോ സ്‌ക്വാഡിനെ  ‘ആൻറി കൃഷ്ണ സ്ക്വാഡെ‘ന്ന് വിമർശിച്ച് ട്വീറ്റ് ചെയ്തതിൽ മാപ്പു പറഞ്ഞ്  അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ആൻറി റോമിയോ സ്ക്വാഡിനെതിരെയുള്ള ത​െൻറ ട്വീറ്റിൽ കൃഷ്ണനെ പരാമർശിച്ചത് ഉചിതമായില്ല. ട്വീറ്റ് ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. അത് മറ്റുള്ളവരെ വേദനിപ്പിച്ചെങ്കിൽ മാപ്പു പറയുന്നുവെന്നും ട്വീറ്റ് നീക്കം ചെയ്യുകയാണെന്നും പ്രശാന്ത് ഭൂഷൺ കുറിച്ചു.

‘‘ഇതിഹാസ പൂവാലനായിരുന്നു ശ്രീകൃഷ്ണന്‍. പൂവാലശല്യം ഒഴിവാക്കാനുള്ള ആൻറി റോമിയോ സ്‌ക്വാഡിന് ‘ആൻറികൃഷ്ണ സ്‌ക്വാഡ്‌സ്’ എന്ന് പേരിടാന്‍ ആദിത്യനാഥ് ധൈര്യപ്പെടുമോ?”എന്നായിരുന്നു പ്രശാന്ത് ഭൂഷണി​െൻറ ട്വീറ്റ്. ഏപ്രിൽ രണ്ടിനാണ് അദ്ദേഹം വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

 ട്വീറ്റിനെതിരെ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.  മതവികാരം വ്രണപ്പെടുത്തുന്ന പരാമർശമാണ് പ്രശാന്ത് ഭൂഷൺ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വക്താവ് തജീന്ദർപാൽ സിങ് തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഗോപികമാരുടെ പിറകെ നടക്കുന്ന കൃഷ്ണ​െൻറ കഥകൾ കേട്ടാണ് താൻ വളർന്നതെന്നും എന്നാൽ റോമിയോ സ്ക്വാഡ് അതിനെ ക്രിമിനൽവത്കരിക്കുകയാണെന്നും അദ്ദേഹം നേരത്തെ റീട്വീറ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റയുടൻ പൂവാല ശല്യം തടയുന്നതിന് നടപ്പാക്കിയതാണ് ആൻറി റോമിയോ സ്‌ക്വാഡ്. എന്നാല്‍ പിന്നീട് പ്രണയികളെയും യുവാക്കളെയും ഉപദ്രവിക്കുന്ന സദാചാര പൊലീസിങ്ങായി മാറിയതായി വിമർശമുയർന്നു.

Tags:    
News Summary - Prashant Bhushan Deletes ‘Offensive’ Tweet on Lord Krishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.