രാഹുൽ, പ്രിയങ്ക എന്നിവരുടെ നീക്കങ്ങൾ കോൺഗ്രസിെൻറ തിരിച്ചുവരവിെൻറ ലക്ഷണമാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൻ. ഹാഥറസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ സന്ദർശിക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്ററിൽ ഇങ്ങിനെ കുറിച്ചത്. വഞ്ചകെൻറ ദിവസങ്ങൾ എണ്ണപ്പെെട്ടന്നും അയാൾ ഭയന്നിരിക്കുകയാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും കാണുന്നതിനെ വഞ്ചകൻ ഭയപ്പെടുകയാണ്. അവരെ തടയാൻ ഇത്രയും പോലീസ് സേനയെ വിന്യസിച്ചത് അതുെകാണ്ടാണ്. അയാളുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുമെന്നതിൽ സംശയമില്ല'-പ്രശാന്ത് ഭൂഷൻ ട്വിറ്ററിൽ കുറിച്ചു. രാഹുലിെൻറയും പ്രിയങ്ക ഗാന്ധിയുടേയും യാത്ര തടയുന്നതിന് ഡൽഹി-നോയിഡ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന പൊലീസുകാരുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Dhongi is so terrified of Rahul & Priyanka meeting the family of Hathras rape victim that he needs to deploy this police force to stop them! His days are numbered. There is no doubt that this will mark the revival of the Congress party pic.twitter.com/vNt3e7rc43
— Prashant Bhushan (@pbhushan1) October 3, 2020
രാഹുലും പ്രിയങ്കയും പെൺകുട്ടിയെ കണ്ടതിന് പിന്നാലെ വിഷയത്തിൽ പിടിവാശി ഉപേക്ഷിച്ച് സി.ബി.ഐ അന്വേഷണവുമായി യോഗി സർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. യു.പി മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ലിലാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ അലയടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വെള്ളിയാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.