'വാഗ്ദാനങ്ങൾ നൽകുകയല്ല, അടിയന്തര സഹായം വേണ്ട സമയമാണിത്' മോദിയെ വിമർശിച്ച് പ്രശാന്ത് കിഷോർ

കൊല്‍ക്കത്ത: കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കേന്ദ്രനടപടിക്കെതിരെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വാഗ്ദാനങ്ങൾ നൽകുകയല്ല, പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുട്ടികള്‍ക്ക് അടിയന്തര സഹായം വേണ്ട സമയമാണിതെന്നും ട്വിറ്ററിലൂടെ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

'പുതിയ പരിപാടിയുമായി മോദി സര്‍ക്കാര്‍ വീണ്ടും. കോവിഡ് മൂലം അനാഥരായ കുട്ടികളോടുള്ള സഹാനുഭൂതിയെ പുനര്‍നിര്‍വചിക്കാനാണ് ശ്രമം.' പ്രശാന്ത് ട്വിറ്ററിലെഴുതി. 

പി.എം കെയെഴ്സ് ഫണ്ടിലൂടെയാണ് തുക നല്‍കുന്നത്. ബാങ്കിലിടുന്ന തുക ഉപയോഗിച്ച് 18 വയസ് മുതല്‍ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികളാണെങ്കില്‍ കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. 10 വയസിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ സൈനിക് സ്‌കൂള്‍, നവോദയ തുടങ്ങിയ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കാമെന്നും പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.


Tags:    
News Summary - Prashant Kishor's Dig At PM-Cares Covid Children Relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.