ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ വിമര്‍ശനം നടത്തിയതിന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരെ തുടങ്ങിവെച്ച രണ്ടാമത്തെ കോടതിയലക്ഷ്യ നടപടിയില്‍നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പിന്മാറി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കും മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ ട്വീറ്റ് ചെയ്തതിന് പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണെന്ന് ഇതേ ബെഞ്ച് വിധിച്ചത് വിമര്ശനത്തിനിടയാക്കിയതിനിടയിലാണ് രണ്ടാമത്തെ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ചിന് വിട്ടത്.
2009ല്‍ തെഹല്‍കക്ക് നല്കിയ അഭിമുഖത്തിെൻറ പേരില്‍ 11 വര്‍ഷത്തിനുശേഷം ജസ്റ്റിസ് മിശ്ര വാദം തുടങ്ങിയ കേസ് വിപുലമായ ബെഞ്ചിന് വിടണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാനും കപില്‍ സിബലും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് താന്‍ വിരമിക്കാനായെന്നും കേസ് കേള്‍ക്കാന്‍ സമയമില്ലെന്നും പറഞ്ഞ് ഈ ബെഞ്ച് കേസ് മറ്റൊരു ബെഞ്ചിന് കൈമാറുകയാണെന്ന് ജസ്റ്റിസ് മിശ്ര അറിയിക്കുകയായിരുന്നു. കേസ് സെപ്റ്റംബര്‍ 10ലേക്കു മാറ്റി.
സുപ്രീംകോടതിയിലെ അവസാന 16 ചീഫ് ജസ്റ്റിസുമാരില്‍ പകുതി പേരും അഴിമതിക്കാരാണ് എന്നായിരുന്നു വിമര്‍ശനം. ഇതിൽ കോടതിയലക്ഷ്യ നടപടിക്ക് ചോദ്യങ്ങൾ നിർണയിച്ച് തിരക്കിട്ട് വാദംകേൾക്കാൻ ഒരുങ്ങിയതിനിടയിലാണ് അപ്രതീക്ഷിത പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.