പ്രതാപ് സിംഹ സഭയിൽ;നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: ലോക്സഭയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ആക്രമികൾക്ക് പാസ് ഉണ്ടാക്കിക്കൊടുത്ത ബി.ജെ.പി എം.പി പ്രതാപ് സിംഹ അതിക്രമത്തിന് പിറ്റേന്ന് പതിവുപോലെ ലോക്സഭയിലെത്തി. പ്രതാപ് സിംഹക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം പാർലമെൻറിനകത്തും പുറത്തും പ്രതിപക്ഷം ശക്തമാക്കി.

കേവലമൊരു ലോഗിൻ പാസ്വേഡ് കൈമാറിയതിന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ സസ്പെൻഡ് ചെയ്ത സ്പീക്കറും കേന്ദ്ര സർക്കാറും പാർലമെന്റിന്റെ സുരക്ഷ ശരിക്കും അപകടത്തിലാക്കിയ ബി.ജെ.പി എം.പിയെ വെറുതെ വിടുന്നത് പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. പാർലമെന്റ് അതിക്രമത്തിന് പിറ്റേന്ന് ഇരുസഭകളും സമ്മേളിച്ചപ്പോൾ പ്രതാപ് സിൻഹക്കെതിരായ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ലോക്സഭയിലും രാജ്യസഭയിലും സഭാ നടപടികൾ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം ആക്രമികൾക്ക് ലോക്സഭയിലേക്ക് വഴിയൊരുക്കിയ പ്രതാപ് സിംഹക്കെതിരായ നടപടിയായിരുന്നു. പാർലമെന്റിന് പുറത്ത് പ്രതാപ് സിംഹയുടെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. കടുത്ത ഹിന്ദുത്വ വാദിയായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അരുമയായി മാറിയ പ്രതാപ് സിംഹ കോൺഗ്രസ് സർക്കാറിന്റെ ടിപ്പു ജയന്തിക്കെതിരെ മൈസൂരിൽ പ്രക്ഷോഭം നയിച്ചിരുന്നു.

‘കന്നഡ പ്രഭ’ പത്രത്തിന്റെ ലേഖകനായിരുന്ന പ്രതാപ് സിംഹ 2014 ലാണ് ആദ്യമായി മൈസൂരുവിൽനിന്ന് ലോക്സഭയിലെത്തുന്നത്. തുടർന്ന് 2015ൽ നരേന്ദ്ര മോദി സർക്കാർ സിംഹയെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗമാക്കി. 2019ലും മൈസൂരുവിൽ ജയമാവർത്തിച്ചു.

ടിപ്പു സുൽത്താൻ ഇസ്‍ലാമിസ്റ്റുകളുടെ റോൾ മോഡലാണെന്ന് പറഞ്ഞ പ്രതാപ് സിംഹ ഖുബ്ബകളുടെ ആകൃതിയിലുണ്ടാക്കിയ ബസ് സ്റ്റേഷനുകൾ കണ്ടാൽ പള്ളികൾപോലെ തോന്നുമെന്നും അതിനാൽ താൻ പൊളിച്ചുമാറ്റുമെന്നും ഭീഷണി മുഴക്കിയിരുന്നു.

പാസ് ആവശ്യപ്പെട്ടത്
പ്രതിയുടെ പിതാവ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്റ് ആ​ക്ര​മ​ണ​ത്തി​നാ​യി ആ​ക്ര​മി​ക​ൾ​ക്ക് ലോ​ക്സ​ഭ​യി​ലെ സ​ന്ദ​ർ​ശ​ക പാ​സ് ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത​ത് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ മൈ​സൂ​രു​വി​ലെ മ​നോ​ര​ഞ്ജ​​ന്റെ ബി.​ജെ.​പി​ക്കാ​ര​നാ​യ പി​താ​വ് പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് ബി.​ജെ.​പി എം.​പി പ്ര​താ​പ് സിം​ഹ ലോ​ക്സ​ഭ സ്പീ​ക്ക​റെ​യും ബി.​ജെ.​പി നേ​തൃ​ത്വ​ത്തെ​യും അ​റി​യി​ച്ചു. 35കാ​ര​നാ​യ മ​നോ​ര​ഞ്ജ​ന്റെ പി​താ​വ് ദേ​വ​രാ​ജ് ഗൗ​ഡ ത​ന്റെ മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി​ക്കാ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​ര​മാ​ണ് മ​ക​നും കൂ​ടെ​യു​ള്ള സാ​ഗ​ർ ശ​ർ​മ​ക്കും പാ​സ് ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​തെ​ന്നു​മാ​ണ് പ്ര​താ​പ് സിം​ഹ പ​റ​ഞ്ഞ​ത്. ലോ​ക്സ​ഭ​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി മു​ന്നോ​ട്ടു​കു​തി​ച്ച സാ​ഗ​ർ ശ​ർ​മ​യു​ടെ പോ​ക്ക​റ്റി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത സ​ന്ദ​ർ​ശ​ക പാ​സി​​ന്റെ ചി​ത്രം ഡാ​നി​ഷ് അ​ലി എം.​പി പ​ങ്കു​വെ​ച്ച​തി​ലൂ​ടെ​യാ​ണ് ബി.​ജെ.​പി എം.​പി വ​ഴി​യാ​ണ് ആ​​ക്ര​മി​ക​ൾ ലോ​ക്സ​ഭ​യി​ൽ ക​യ​റി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ജ​നു​വ​രി​യി​ൽ തു​ട​ങ്ങി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി മ​നോ​ര​ഞ്ജ​ൻ വ​ർ​ഷ​കാ​ല​സ​മ്മേ​ള​ന​ത്തി​ലും പാ​ർ​ല​മെ​ന്റ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

പാ​ർ​ല​മെ​ന്റി​ലെ അ​തി​ക്ര​മ​ത്തി​നാ​യി മ​നോ​ര​ഞ്ജ​ൻ ഡി​സം​ബ​ർ 14ന് ​പാ​സു​ണ്ടാ​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും സു​ര​ക്ഷാ​വി​ഭാ​ഗം 13ലേ​ക്കാ​ണ് ന​ൽ​കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. 12നാ​ണ് മ​നോ​ര​ഞ്ജ​ൻ പാ​സ് കൈ​പ്പ​റ്റി​യ​ത്.

Tags:    
News Summary - Pratap Simha in the House opposition demand action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.