കോഴിക്കോട്: പ്രവാസി വോട്ടവകാശവും നിയമനിർമാണ സഭകളിലെ വനിത സംവരണവും സുന്ദര സ്വപ്നമായി ഈ തെരഞ്ഞെടുപ്പിലും തുടരുന്നു. സമാനതകളേറെയുള്ള രണ്ടു വിഷയവും അധികാ രികളുടെ ആത്മാർഥതക്കുറവ് കൊണ്ടാണ് യാഥാർഥ്യമാവാത്തത്.
രാജ്യത്തിെൻറ ഭാഗധ േയം നിർണയിക്കുന്നതിൽ ഒന്നര കോടിയോളം വരുന്ന വിദേശ ഇന്ത്യക്കാർക്ക് അവസരം നൽകു ന്നതാണ് പ്രവാസി വോട്ടവകാശ ബിൽ. അധികാരത്തിൽനിന്ന് അരികുവത്കരിക്കപ്പെട്ട ഇന ്ത്യൻ ജനതയുടെ പകുതിയിലേറെ വരുന്ന വനിതകൾക്ക് നിയമനിർമാണ സഭകളിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് വനിത സംവരണ ബിൽ. രണ്ടു വിഷയവും ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബില്ലുകൾക്ക് പാർലമെൻറിെൻറ ഓരോ സഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, യാഥാർഥ്യമാക്കാൻ അധികാരത്തിലിരിക്കുന്നവർ മനസ്സുവെച്ചിട്ടില്ല.
പാർലമെൻറിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ 2010 മാർച്ച് ഒമ്പതിന് രാജ്യസഭ പാസാക്കി. ലോക്സഭ കൂടി അംഗീകരിച്ചാലേ നിയമമാവൂ. എന്നാൽ, ഒമ്പതുവർഷം കഴിഞ്ഞിട്ടും അധികാരത്തിലിരിക്കുന്നവരോ മുഖ്യധാര പാർട്ടികളോ ഇതിന് ശ്രമിച്ചില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തും വനിതാ സംവരണവുമായി ബന്ധപ്പെട്ട് പരസ്പരം ചളിവാരിയെറിയുക മാത്രമാണ് ചെയ്യുന്നത്.
പ്രവാസി വോട്ടവകാശ ബില്ലിെൻറ കാര്യവും സമാനമാണ്. ഏതു തെരഞ്ഞെടുപ്പ് വന്നാലും നാട്ടിലുള്ളവരേക്കാൾ ആവേശം പ്രവാസികൾക്കാണ്. രാജ്യത്തിെൻറ ജനാധിപത്യ പ്രക്രിയയിൽ വിദേശ ഇന്ത്യക്കാർക്കുകൂടി പങ്കാളിത്തം എന്നത് പ്രവാസമാരംഭിച്ചതുമുതലുള്ള ആഗ്രഹമാണ്. കാലങ്ങളായി ഈ ആവശ്യം നിരന്തരം ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും യാഥാർഥ്യത്തോടടുത്തിരുന്നില്ല.
2018 ആഗസ്റ്റിൽ പ്രവാസി വോട്ടവകാശ ബിൽ ലോക്സഭ അംഗീകരിച്ചതോടെ സ്വപ്നം പൂവണിയുമെന്ന് എല്ലാവരും കരുതി. എന്നാൽ, സുപ്രീംകോടതി നിർദേശമുണ്ടായിട്ടുപോലും രാജ്യസഭയിൽ ബിൽ പാസാക്കാൻ ഒരു നടപടിയും ഉണ്ടായില്ല. ഫേസ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലുമിരുന്ന് മുദ്രാവാക്യം വിളിക്കാനും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നേതാക്കൾ ആവശ്യപ്പെടുന്ന പണം നിർലോഭം നൽകി സായൂജ്യമടയാനുമാണ് ഇത്തവണയും പ്രവാസികളുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.