ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടറായിരുന്ന ആർ.കെ ശുക്ലയുടെ കാലാവധി ബുധനാഴ്ച അവസാനിച്ചതോടെ അഡീഷനൽ ഡയറക്ടറായ പ്രവീൺ സിൻഹയെ ആക്ടിങ് ചീഫ് ആയി നിയമിച്ചേക്കും. ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സിൻഹ.
കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റ, ബി.എസ്.എഫ് തലവൻ ഗുജറാേഡർ, ഐ.പി.എസ് ഓഫിസർ രാകേഷ് അസ്താന, എൻ.ഐ.ഐ ചീഫ് വൈ.സി മോദി, സി.ഐ.എസ്.എഫ് തലവൻ സുബോദ് ജെയ്സ്വാൾ, ഇന്തോ തിബത്തൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറൽ എസ്.എസ് ദേസ്വെൽ തുടങ്ങിയവരുടെ പേരുകളാണ് സി.ബി.െഎ ഡയറക്ടർ സ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതി പുതിയ ഡയറക്ടറെ ഉടൻ തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.