അഹ്മദാബാദ്: വിശ്വഹിന്ദു പരിഷത്ത് വിട്ട പ്രവീൺ തൊഗാഡിയ ചൊവ്വാഴ്ച ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് സമരം നിർത്തിയതെന്നും ഹിന്ദുത്വ രാഷ്ട്രീയം നവീകരിക്കുന്നതിനായി വെള്ളിയാഴ്ച മുതൽ ഭാരത പര്യടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക, നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുക, കശ്മീരിൽ ഹിന്ദുക്കളെ പുനരധിവസിപ്പിക്കുക, ഭരണഘടനയിലെ 370ാം വകുപ്പ് നീക്കംചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എന്നാൽ, മൂന്നു ദിവസത്തിനുള്ളിൽ സമരം ഏകപക്ഷീയമായി പിൻവലിക്കുകയായിരുന്നു. സമരവേദി വിടുംമുമ്പ് മാധ്യമങ്ങളെ അഭിമുഖീകരിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാറിനെയും രൂക്ഷമായി വിമർശിച്ചു. തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതെന്തെന്ന ജനങ്ങളുടെ ചോദ്യത്തിന് മോദി മറുപടി പറയണം. അല്ലെങ്കിൽ 2019ലെ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകും.
ലോകം ചുറ്റുന്നതിനുപകരം സ്വന്തം രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ് മോദി ചെയ്യേണ്ടതെന്നും തൊഗാഡിയ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.