ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ അഞ്ചാം ഘട്ടം പിന്നിട്ടതിനു പിന്നാലെ സർക്കാർ ര ൂപവത്കരണത്തിനു സഖ്യനീക്കങ്ങളുമായി നേതാക്കൾ രംഗത്ത്. ഒറ്റക്ക് ഭൂരിപക്ഷം കിട്ട ില്ലെന്ന് ബി.െജ.പി തുറന്നു പറഞ്ഞതിനിടെ എൻ.ഡി.എ സഖ്യത്തിലില്ലാത്ത ബിജു ജനതാദൾ നേത ാവ് നവീൻ പട്നായകിനെ പരസ്യമായി പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവ ന്നു. തെരഞ്ഞെടുപ്പിനുമുേമ്പ ബി.ജെ.പിയും കോൺഗ്രസുമല്ലാത്ത മൂന്നാം മുന്നണിക്ക് ശ്ര മം നടത്തിയിരുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, സി.പി.എം നേതാവും കേരള മുഖ്യ മന്ത്രിയുമായ പിണറായി വിജയനുമായും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനുമായും കൂടിക്കാഴ്ച നിശ്ചയിച്ചു.
ഹിന്ദി ഹൃദയഭൂമിയിൽ വിശേഷിച്ചും ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലെത്തിയപ്പോഴാണ് നേരേത്ത നടത്തിയ അവകാശവാദങ്ങളിൽ നിന്ന് ബി.ജെ.പി പിന്നാക്കം പോയത്. 543 അംഗ ലോക്സഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ് തുറന്നുപറഞ്ഞു. കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ സഖ്യകക്ഷികളുെട പിന്തുണ ബി.ജെ.പിക്ക് വേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയശേഷം ആദ്യമായാണ് തനിച്ച് കേന്ദ്രം ഭരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി വ്യക്തമാക്കുന്നത്. രണ്ട് ഘട്ടങ്ങൾകൂടി അടങ്ങുന്ന തെരഞ്ഞെടുപ്പ് പൂർത്തിയാകാൻ രണ്ടാഴ്ചകൂടി ബാക്കിയുണ്ട്. 271 സീറ്റുകൾ കിട്ടിയാൽ സന്തുഷ്ടരാണെന്നും ഘടകകക്ഷികളുടെ സഹായംകൊണ്ട് സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്നും രാം മാധവ് പറഞ്ഞു. കിഴക്കേ ഇന്ത്യയിൽ പാർട്ടി അടിത്തറ വിപുലപ്പെടുത്തി.
ആ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ദക്ഷിണേന്ത്യയിൽ സ്ഥിതി കുറെക്കൂടി മെച്ചപ്പെടുത്താൻ കഴിയുമായിരുന്നു. ‘കഴിഞ്ഞതവണ കിട്ടിയ സീറ്റുകൾ ഭരണവിരുദ്ധ വികാരംമൂലം ഇത്തവണ കിട്ടില്ലെന്ന് ഒാർക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി അധ്യക്ഷൻ അമിത് ഷായും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും നേരേത്ത അവകാശപ്പെട്ടതിലും ബി.ജെ.പി ലക്ഷ്യം വെച്ചതിലും ഏറെ താെഴയാണ് രാം മാധവിെൻറ സീറ്റ് കണക്ക്. രാം മാധവിെൻറ തുറന്നു പറച്ചിലിന് പിറകെ ഫോനി ചുഴലിക്കൊടുങ്കാറ്റിെൻറ കെടുതി വിലയിരുത്താൻ ഒഡിഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നവീൻപട്നായകിനെ വാനോളം പുകഴ്ത്തി.
അതേസമയം, ഫോനിയുടെ വിവരങ്ങൾ തിരക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഫോണിലൂടെ ബന്ധപ്പെടാൻ മോദി നടത്തിയ ശ്രമം പരാജയപ്പെട്ടു. മമത അഹങ്കാരിയാണെന്നും പ്രകൃതി ദുരന്തത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുകയാണെന്നും പിന്നീട് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, മോദിയോട് സംസാരിക്കാനില്ലെന്നും പറയാനുള്ളത് പുതിയ പ്രധാനമന്ത്രിയോട് സംസാരിക്കുമെന്നും മമത തിരിച്ചടിച്ചു. ഇതിനിടയിലാണ് തൂക്കുപാർലമെൻറ് വന്നാൽ മൂന്നാം മുന്നണി സർക്കാറിനുള്ള നീക്കവുമായി തെലങ്കാന രാഷ്്ട്ര സമിതി നേതാവ് ചന്ദ്രശേഖർ റാവുവിെൻറ നീക്കങ്ങൾ.
സി.പി.എം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനുമായി ചർച്ച നടത്തി. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനുമായും അദ്ദേഹംകൂടിക്കാഴ്ച നിശ്ചയിച്ചു. പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പിന്തുണക്കുമെന്ന് യു.പി.എ ഘടകക്ഷിയായ ഡി.എം.കെ ഇതിനകം വ്യക്തമാക്കിയതാണെങ്കിലും ബി.ജെ.പിക്കും കോൺഗ്രസിനും സർക്കാറുണ്ടാക്കാൻ കഴിയാതെ വന്നാൽ അത്തരമൊരു സാഹചര്യത്തെ പ്രാദേശിക കക്ഷികൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയായ റാവു.
അതേസമയം, എൻ.ഡി.എക്ക് പുറത്തുനിന്ന് ബിജു ജനതാദളിനെപ്പോലെ തന്നെ തങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന റാവുവിെൻറ ടി.ആർ.എസിലും ബി.ജെ.പിക്ക് കണ്ണുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.