കാൽനടയായും ട്രക്കിലുമായി 900 കിലോമീറ്റർ താണ്ടി ഗർഭിണി;  വഴിമധ്യേ പെൺകുഞ്ഞിന്​ ജന്മം നൽകി

പാട്​ന: നോയിഡയിൽ നിന്ന് 900 കിലോമീറ്റർ കാൽനടയായും ട്രക്കി​​െൻറ പിറകിലും  യാത്ര ചെയ്​ത്​ ഉത്തർപ്രദേശ്​ -ബിഹാർ അതിർത്തിയിൽ എത്തിയ ഗർഭിണി പെൺകുഞ്ഞിന്​ ജന്മം നൽകി. ബിഹാറിലെ സുപോൾ ജില്ലയിലുള്ള ഗ്രാമത്തി​െലത്താൻ  കാൽനടയായും പല ട്രക്കുകളിൽ കയറിയും യാത്ര ചെയ്​ത രേഖാ ദേവിയെന്ന 28 കാരിക്ക്​​ വഴിമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. തിങ്കളാഴ്​ച പുലർച്ചെ കുടുംബത്തോടൊപ്പം യാത്ര തുടങ്ങിയ ഇവർ വ്യാഴാഴ്​ച വൈകീ​ട്ടോടെ ഗോപാൽഗഞ്ചിലെത്തി. പ്രസവവേദനയെ തുടർന്ന്​ വഴിയരികിൽ കുഴഞ്ഞ​ുവീണ രേഖയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ്​ സന്ദീപ്​ സഹായം ആവശ്യപ്പെ​ട്ടെങ്കിലും ആരും എത്തിയില്ല. പിന്നീട്​ പൊലീസി​​െൻറ സഹായത്തോടെ ആംബുലൻസിൽ ഗോപാൽഗഞ്ച്​ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണിക്കൂറിനുള്ളിൽ രേഖ പെൺകുഞ്ഞിന്​​ ജന്മം നൽകി.

ലോക്​ഡൗണിനെ തുടർന്ന്​ തൊഴിൽ നഷ്​ടമായതോടെയാണ്​ 35 കാരനായ സന്ദീപും ഒമ്പതുമാസം ഗർഭിണിയായ രേഖയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബം കാൽനടയായി സ്വന്തം ഗ്രാമത്തിലേക്ക്​ തിരിച്ചത്​. സുപോൾ ജില്ലയിൽ നിന്ന്​ 300 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ്​ ഇവരുടെ വീട്​. 

കിലോമീറ്ററുകൾ നടന്ന ശേഷം തങ്ങൾക്ക് ട്രക്ക്​ ലഭിച്ചതായി സന്ദീപ്​ പറഞ്ഞു. ഗർഭിണിയായ രേഖയെ കണ്ട ട്രക്ക്​ ഡ്രൈവറെ തങ്ങളെ യു.പിയിലെ ബൽത്താരി ചെക്ക് പോയിൻറിന്​  സമീപത്ത് എത്തിച്ചതായും അവിടെ നിന്ന്​ ഗോപാൽ ഗഞ്ച്​ വരെ നടന്നതായും സന്ദീപ്​ പറഞ്ഞു. പത്ത്​ കിലോമീറ്ററിലധികം നടന്ന രേഖക്ക്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അവർ കുഴഞ്ഞ്​ റോഡരികിൽ ഇരിക്കുകയുമായിരുന്നു.

കോവിഡ്  ആയിരിക്കാമെന്ന് സംശയിച്ച് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രേഖയെ പ്രവേശിപ്പിക്കാൻ ആദ്യം വിസമ്മതിച്ചതായും സന്ദീപ്​ പറഞ്ഞു. പിന്നീട്​ ഗോപാൽഗഞ്ച് ഡി.എം അർഷാദ് അസീസുമായി ബന്ധപ്പെട്ട ശേഷമാണ്​ രേഖ​ക്ക്​ ചികിത്സ നൽകിയത്​. വെള്ളിയാഴ്​ച വരെ വ​െൻറിലേറ്ററിലായിരുന്ന കുഞ്ഞ്​ സുഖം പ്രാപിച്ചു. അമ്മക്കും കുഞ്ഞിനും യാത്ര ചെയ്യാവുന്ന ഘട്ടമെത്തിയാൽ കുടുംബത്തെ സുപോളിലേക്ക് അയക്കാൻ  വാഹനം ക്രമീകരിക്കുമെന്ന്​ ഗോപാൽഗഞ്ച് എസ്.പി മനോജ് കുമാർ തിവാരി അറിയിച്ചു.

Tags:    
News Summary - Pregnant Bihar woman gives birth after 900km journey on foot, truck - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.