ബി​ഹാ​റി​ൽ കാമുകൻ തീ​കൊ​ളു​ത്തിയ ഗർഭിണിയായ പെൺകുട്ടി​​ മരിച്ചു

ബേട്ടിയ: ബി​ഹാ​റി​ലെ ബേട്ടിയയിൽ കാമുകൻ തീ​കൊ​ളു​ത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി​ മരിച്ചു. 80 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഒരു മാസം ഗർഭിണിയായിരുന്നു. ഇന്ന് രാവിലെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

ചമ്പാരൻ ജില്ലയിലെ നർഗാട്ടിയഗഞ്ച് മേഖലയിലാണ് സംഭവം. പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രണയ തകർച്ചയെ തുടർന്ന് ഇന്നലെയാണ് കാമുകൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.

സംഭവത്തെ തുടർന്ന് അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ബിഹാറിലെ മു​സ​ഫ​ർ​പു​രിൽ ബ​ലാ​ത്സം​ഗ​ശ്ര​മം പരാജയപ്പെട്ടതിനെ തുടർന്ന് പ്ര​ദേ​ശ​വാ​സി തീ​കൊ​ളു​ത്തിയ യു​വ​തിയുടെ നില​ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 23 വ​യ​സ്സു​ള്ള യു​വ​തി​ക്ക്​ 50 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​വ​ർ മു​സ​ഫ​ർ​പു​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യ സ​മ​യ​ത്താ​ണ്​ ബ​ലാ​ത്സം​ഗ​ശ്ര​മ​മു​ണ്ടാ​യ​ത്.


Tags:    
News Summary - Pregnant girl dead set ablaze in Bihar's Bettiah -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.