ഭോപാൽ: ഭർത്താവ് മരിച്ച ആശുപത്രി ബെഡ് ഗർഭിണിയായ ഭാര്യയെക്കൊണ്ട് നിർബന്ധിപ്പിച്ച് കഴുകിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഗദസാരെ ഹെൽത്ത് സെന്‍ററിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം പുറത്തറിയുകയും ആശുപത്രിക്കെതിരെ വിമർശനം ഉയരുകയായിരുന്നു.
ബെഡിലെ രക്തം തുണികൊണ്ട് തുടക്കാനാണ് ആവശ്യപ്പെട്ടതെന്നും ഇത് തെളിവ് ശേഖരണത്തിന് വേണ്ടിയാണെന്നുമുള്ള വിചിത്ര വാദമാണ് ആശുപത്രി ഉയർത്തുന്നത്.
വ്യാഴാഴ്ച ദിൻഡോരി ജില്ലയിലെ ലാൽപൂർ ഗ്രാമത്തിൽ വെച്ച് നാലു പേർക്ക് വെടിയേറ്റിരുന്നു. ഭൂമി തർക്കത്തെ തുടർന്നുള്ള സംഘർഷത്തിനിടെയായിരുന്നു വെടിവെപ്പ്. രണ്ടു പേർ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. ശിവരാജ്, രാംരാജ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിൽ ശിവരാജിന്‍റെ ഭാര്യക്കാണ് ദുരനുഭവമുണ്ടായത്.
ചികിത്സ നൽകിയെങ്കിലും ആശുപത്രിയിൽവെച്ച് ശിവരാജ് മരിച്ചു. ഇതോടെ രക്തം പുരണ്ട ബെഡ് വൃത്തിയാക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീയിൽനിന്നോ ബന്ധുക്കളിൽനിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.