ചെന്നൈ: സർക്കാർ ആശുപത്രിയിലെ രക്തബാങ്കിൽനിന്ന് രക്തം സ്വീകരിച്ച ഗർഭിണിക്ക് എച് ച്.െഎ.വി ബാധിച്ചനെ തുടർന്ന് ഒരു ജീവനക്കാരനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. രണ്ട ുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിരുതുനഗറിനടുത്തെ സത്തൂർ സർക്കാർ ആശുപത്രിയി ലാണ് സംഭവം. വാർത്ത പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാനെത്ത രക്തബാങ്കുകൾ പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടു.
സത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാമത്തെ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് വിളർച്ചയെ തുടർന്നാണ് രക്തംനൽകാൻ ഡോക്ടർമാർ നിർദേശിച്ചത്. സമീപത്തെ സർക്കാർ ആശുപത്രിയിലെ രക്തബാങ്കിൽനിന്നാണ് രക്തമെത്തിച്ചത്. പിന്നീടുള്ള പരിശോധനയിൽ യുവതിക്ക് എച്ച്.െഎ.വി ബാധ കണ്ടെത്തി. ഡോക്ടർക്കും നഴ്സുമാർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് യുവതിയും ഭർത്താവും ബുധനാഴ്ച സത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചതായും യുവതിയുടെ ബന്ധുക്കളെ ഖേദം അറിയിച്ചതായും സംസ്ഥാന ഫിഷറീസ് മന്ത്രി ഡി. ജയകുമാർ പറഞ്ഞു. അതേസമയം, സർക്കാർ വാഗ്ദാനം ചെയ്ത ജോലി നിരസിച്ച ഭർത്താവ്, തെൻറ ഭാര്യക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.