രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുേമ്പാഴാണ് കോവിഡ് ടെസ്റ്റിനുള്ള കിറ്റുകളൊരുക്കുന്നതിെൻറ വിഡിയോ പുറത്ത് വന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് സ്വാബ് ശേഖരണത്തിനുള്ള കിറ്റുകൾ ഒരുക്കുന്നത്. ഇത് ഗുരുതരമായ വീഴ്ചയാണെന്നും അപകടമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ സമ്മതിക്കുന്നു.
മഹാരാഷ്ട്രയിലെ ഉൽഹാസ് നഗർ ചേരിയിലാണ് കോവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ കിറ്റുകൾ തയാറാക്കുന്നത് കണ്ടെത്തിയത്. മാസ്ക് ധരിക്കാതെയും സാമൂഹി അകലം പോലും പാലിക്കാതെ തറയിലും മറ്റും കൂട്ടിയിട്ടാണ് കുട്ടികളും സ്ത്രീകളും ചേർന്നാണ് സ്വാബ് ടെസ്റ്റിനും ആർ.ടി.പി.സി ആറിനുമുള്ള കിറ്റുകൾ തയാറാക്കുന്നത് കണ്ടെത്തിയത്.
ഇതിനെ തുടർന്ന് ഖുമാനി ചേരിയിലെ നിരവധി വീടുകളിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ) ഉൽഹാസ് നഗർ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് റെയ്ഡ് നടത്തി.
വേർതിരിച്ച് പാക്ക് ചെയ്യുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുംകുട്ടികളും മാസ്കോ കൈയ്യുറകളോ ധരിച്ചിട്ടില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കിറ്റുകൾ പായ്ക്ക് ചെയ്യുന്നത്. ഇത് മറ്റുള്ളവർക്കും അപകടമുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
1000 സ്റ്റിക്കുകൾ പായ്ക്ക് ചെയ്യുന്നതിന് 20 രൂപയാണിവർക്ക് ലഭിക്കുന്നത്. 5,000 സ്റ്റിക്കുകൾ പ്രതിദിനം ഞങ്ങൾ പായ്ക്ക് ചെയ്യും , ഇങ്ങനെ പ്രതിദിനം 100 രൂപ സമ്പാദിക്കുന്നുവെന്ന് ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത കഴിഞ്ഞ വർഷം മുതൽ തന്നെ ഈ പ്രദേശത്തെ ചേരികളിലെ നിരവധി കുടുംബങ്ങൾ കിറ്റുകൾ പാക്ക് ചെയ്യുന്ന പ്രവർത്തിയിൽ സജീവമാണെന്ന് അധികൃതർ സമ്മതിക്കുന്നു. ഇവിടെ നിന്ന് പാക്ക് ചെയ്യുന്ന കിറ്റുകൾ ഉൽഹാസ് നഗർ കോർപറേഷൻ പരിധിയിലെ ആശുപത്രികളിൽ ഉപയോഗിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതെ സമയം കിറ്റുകളുടെ കരാർ എടുത്ത മഹേഷ് കേശ്വാനിക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.