ന്യൂഡൽഹി: 2021ലെ പത്മപുരസ്കാരങ്ങൾ ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മാനിച്ചു. ഗായിക കെ.എസ്. ചിത്ര പത്മഭൂഷൻ പുരസ്കാരവും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, അത്ലറ്റിക് കോച്ച് ഒ.എം. നമ്പ്യാർ, എഴുത്തുകാരൻ ബാലൻ പൂതേരി, ഡോ. ധനഞ്ജയ് ദിവാകർ സഖ്ദേവ് എന്നിവർ പത്മശ്രീ പുരസ്കാരങ്ങളും ഏറ്റുവാങ്ങി. അന്തരിച്ച നമ്പ്യാർക്കുവേണ്ടി ഭാര്യ ലീല പുരസ്കാരം ഏറ്റുവാങ്ങി. പത്മശ്രീക്ക് അർഹരായ അലി മണിക്ഫാൻ, കെ.കെ. രാമചന്ദ്ര പുലവർ എന്നിവർക്ക് ചടങ്ങിനെത്താനായില്ല.
അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം, മൗലാന വഹീദുദ്ദീൻ ഖാൻ, ശാസ്ത്രജ്ഞൻ നരീന്ദർ സിങ് കപാനി എന്നിവർക്കും പത്മവിഭൂഷൻ സമ്മാനിച്ചു. ലോക്സഭ മുൻ സ്പീക്കർ സുമിത്ര മഹാജൻ, കന്നഡ സാഹിത്യകാരൻ ചന്ദ്രശേഖര കമ്പാർ എന്നിവരടക്കം 10 പേർക്കാണ് ഈ വർഷത്തെ പത്മഭൂഷൻ ലഭിച്ചത്. അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ, മുൻ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ എന്നിവർക്കു മരണാന്തര ബഹുമതിയായി പത്മഭൂഷൻ സമ്മാനിച്ചു. 102 പേർക്കാണ് ഈ വർഷത്തെ പത്മശ്രീ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.