ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിെൻറ പേര് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റാനുള്ള തീരുമാനം പ്രാബല്യത്തിൽ. തീരുമാനം രാഷ്ട്രപതി രാംകോവിന്ദ് അംഗീകരിച്ചു. ഇതോെട േകന്ദ്ര മാനവ വിഭവശേഷി മന്ത്രി, വിദ്യാഭ്യാസ മന്ത്രിയായി മാറും.
കരട് വിദ്യാഭ്യാസ നയത്തിെൻറ ഭാഗമായാണ് പേരുമാറ്റം. വിദ്യാഭ്യാസ, പഠന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിെൻ ഭാഗമായാണ് പേരുമാറ്റുന്നത് എന്നാണ് സർക്കാറിെൻറ വാദം. 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുേമ്പാഴാണ് മാനവ വിഭവശേഷി മന്ത്രാലയമെന്ന പേരു നൽകിയത്. 1992ൽ വിദ്യാഭ്യാസ നയം വീണ്ടും പരിഷ്കരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിലെ പി.വി. നരസിംഹ റാവുവായിരുന്നു ആദ്യ മാനവ വിഭവശേഷി മന്ത്രി.
ഐ.സ്.ആർ.ഒ ചെയർമാനായിരുന്ന കെ. കസ്തൂരിരംഗൻ അധ്യക്ഷനായ പാനൽ രൂപപ്പെടുത്തിയ പുതിയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ പേരുമാറ്റാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.