2022 രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പത്രിക സമർപ്പിച്ച് എൻ.ഡി.എയുടെ സ്ഥാനാർഥി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, രാംദാസ് അത്താവാലൈ, അനുപ്രിയ പട്ടേൽ തുടങ്ങിയരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻ.ഡി.എയുടെ മറ്റ് എം.എൽ.എമാർ തുടങ്ങിയവരും പാർലമെന്‍റിൽ സന്നിഹിതരായിരുന്നു.
പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് മുർമുവിന്‍റെ സ്ഥാനാർഥി പത്രിക തയ്യാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി നഡ്ഡ തുടങ്ങിയവരാണ് സ്ഥാനാർഥിയായി മുർമുവിന്‍റെ പേര് നിർദേശിച്ചത്.
ഒമ്പത് വർഷം ഒഡിഷയിൽ നിയമസഭ സാമാജികയായിരുന്ന ദ്രൗപതി മുർമു 2015 മുതൽ 2021 വരെ ഝാർഖണ്ഡ് ഗവർണറുമായിരുന്നു.
ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഗോത്രവിഭാഗത്തിൽ നിന്നും ഈ പദവിയിലെത്തുന്ന രാജ്യത്തെ ആദ്യ വ്യക്തിയാകും മുർമു. യശ്വന്ത് സിൻഹയാണ് എതിർ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.