അഹ്മദാബാദ്: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസ് വോട്ടുകൾ മറുകണ്ടം ചാടി. ചില കോൺഗ്രസ് എം.എൽ.എമാരുടെ മനംമാറ്റം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതേതുടർന്ന് നിയമസഭ പാർട്ടി നേതാവ് ശങ്കർ സിങ് വഗേലയെ ഹൈകമാൻഡ് കർശനമായി താക്കീത് ചെയ്തു. പാർട്ടിവിരുദ്ധ നടപടികൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിെൻറ 57 എം.എൽ.എമാരിൽ 49 പേർ മാത്രമാണ് മീര കുമാറിന് വോട്ടു െചയ്തതെന്ന് ഫലം വ്യക്തമാക്കുന്നു. എട്ടുപേർ ബി.ജെ.പിയുടെ രാം നാഥ് കോവിന്ദിനാണ് വോട്ടു ചെയ്തത്. ഇത്തരത്തിൽ ക്രോസ് വോട്ടിങ് നടന്നത് ആഗസ്റ്റ് ഏഴിലെ രാജ്യസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പേട്ടൽ സംസ്ഥാനത്തുനിന്ന് വീണ്ടും മത്സരിക്കുന്നുണ്ട്. നാലുതവണയായി അദ്ദേഹം ഇവിടെനിന്നുള്ള രാജ്യസഭാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.