രാഷ്​ട്രപതി തെരഞ്ഞെടുപ്പ്: എൻ.ഡി.എക്ക് വോ​ട്ട്​ മൂ​ല്യം കു​റ​വ്​

 

രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നിലവിലെ അംഗബലമനുസരിച്ച് എൻ.ഡി.എക്ക് ഭൂരിപക്ഷമില്ല. ഇന്ത്യയിൽ ആകെയുള്ളത് 4,114 എം.എൽ.എമാരും 776 എം.പിമാരുമാണ്. ഇവരുടെ ആകെ വോട്ടുമൂല്യം 10,98,882. (എം.എൽ.എ -5,49,474; എം.പി- 5,49,408). ഇതി​​​െൻറ മുന്നണി അടിസ്ഥാനത്തിലുള്ള വിഭജനം ഇങ്ങനെയാണ്: എൻ.ഡി.എ- 5,32,037, പ്രതിപക്ഷം- 3,91,739, ഇരുമുന്നണിയിലും ഇല്ലാത്തവർ 1,44,302. എൻ.ഡി.എ​െക്കതിരെ മറ്റുള്ളവർ ഒന്നിച്ചുനിന്നാൽ പ്രതിപക്ഷത്തിന്​ അവരുടെ സ്​ഥാനാർഥിയെ വിജയിപ്പിക്കാൻ കഴിയും. എ.​െഎ.എ.ഡി.എം.കെ, ബി.ജെ.ഡി, ടി.ആർ.എസ്​, വൈ.എസ്​.ആർ, ആപ്​, ​െഎ.എൻ.എൽ.ഡി എന്നിവയാണ് ഇരുചേരിയിലുമില്ലാത്ത പാർട്ടികൾ.

Tags:    
News Summary - president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.