ന്യൂഡൽഹി: സംഘ്പരിവാറുകാരനായ ദലിത് നേതാവിനെ മോദിയും അമിത് ഷായും ചേർന്ന് രാഷ്ട്രപതി സ്ഥാനാർഥിയാക്കിയ ദിവസം പ്രതിപക്ഷത്ത് ആശയക്കുഴപ്പം. അതേസമയം, എന്തുതന്നെയായാലും ബി.ജെ.പിയെ നേരിടാനുറച്ചാണ് കോൺഗ്രസിെൻറയും ഇടതുപക്ഷത്തിെൻറയും പോെക്കന്ന് അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. പിന്തുണ അഭ്യർഥിച്ച മോദിയോട് ചർച്ചചെയ്ത ശേഷമേ മറുപടി നൽകാൻ കഴിയൂ എന്നാണ് സോണിയ പ്രതികരിച്ചത്.ബി.ജെ.പി ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പിന്തുണ തേടിയ നടപടിയെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിമർശിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി സമവായം ആവശ്യമില്ലെന്നാണ് ബി.ജെ.പി വ്യക്തമാക്കിയതെന്ന് ഗുലാം നബി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിെൻറ തീരുമാനം കോൺഗ്രസ് ഒറ്റക്ക് എടുക്കിെല്ലന്നും കൂടിയാേലാചിച്ച് മാത്രമേ ചെയ്യൂ എന്നും ഗുലാം നബി പറഞ്ഞു.
കോവിന്ദ് ആർ.എസ്.എസുകാരനാണെന്നും ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ ചർച്ചക്ക് സാധ്യതയില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒാർമിപ്പിച്ചു. അതേസമയം, രാംനാഥ് കോവിന്ദ് ആർ.എസ്.എസുകാരനാണെന്നും അതിനാൽ പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തണമെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു. ആർ.എസ്.എസിൽനിന്ന് ആരു വന്നാലും അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കും. മൂന്ന് വര്‍ഷത്തെ ബി.ജെ.പി ഭരണം ഇതിനകംതന്നെ രാജ്യത്തെ ഭിന്നിപ്പിച്ചുകഴിഞ്ഞു -അദ്ദേഹം പറഞ്ഞു.
ഇൗ സ്ഥാനാർഥി അനുയോജ്യനല്ലെന്ന് പറയുന്നിെല്ലങ്കിലും പ്രണബ് മുഖർജി, സുഷമ സ്വരാജ്, അദ്വാനി പോലുള്ള നേതാക്കളെയാണ് പ്രതീക്ഷിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി വ്യക്തമാക്കി. ബി.ജെ.പി പ്രഖ്യാപനം പ്രതിപക്ഷത്ത് സൃഷ്ടിച്ച ആശയക്കുഴപ്പത്തിെൻറ തെളിവായി മായാവതിയുടെ പ്രതികരണം. ദലിത്, പിന്നാക്ക വോട്ടുബാങ്കുകളുള്ള പ്രതിപക്ഷകക്ഷികളെയാണിത് ആശയക്കുഴപ്പത്തിലാക്കിയത്. ഒരു ദലിത് സ്ഥാനാർഥിയെന്ന നിലയിൽ കോവിന്ദിന് തങ്ങൾ അനുകൂലമാണെന്ന് പറഞ്ഞ മായാവതി, പ്രതിപക്ഷം ദലിതനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ എൻ.ഡി.എയെ പിന്തുണക്കുമെന്ന നിലപാടിലാണ്. അതേസമയം മറ്റു കക്ഷികളുമായി കൂടിയാലോചിച്ച ശേഷമേ പാർട്ടി തീരുമാനമെടുക്കൂ എന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ഒരുലക്ഷം വോട്ട് മൂല്യത്തിെൻറ കുറവാണ് ബി.ജെ.പിക്ക് രാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ളത്. ഇതിനകം സഖ്യകക്ഷികൾക്ക് പുറമെ തെലങ്കാന രാഷ്ട്രീയ സമിതിയും വൈ.എസ്.ആർ കോൺഗ്രസും എൻ.ഡി.എ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ എ.െഎ.എ.ഡി.എം.കെ, ഒഡിഷയിലെ ബിജു ജനതാദൾ എന്നിവയുടെ പിന്തുണ അവർപ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.