ന്യൂഡൽഹി: വ്യവസായ നടത്തിപ്പ് എളുപ്പമാക്കുന്ന വിധത്തിൽ വ്യവസായ ന യവും ചില്ലറ വ്യാപാര നയവും സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് രാഷ് ട്രപതി രാംനാഥ് കോവിന്ദ്. വ്യവസായ നടത്തിപ്പ് ഏറ്റവും എളുപ്പമായ 50 രാ ജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൊണ്ടുവരാൻ തക്കവിധം ചട്ടം ലഘൂക രിക്കും; കമ്പനി നിയമം ഭേദഗതി ചെയ്യും. പരിഷ്കരണം മുന്നോട്ടു കൊണ്ടുപേ ാകും.
സ്വാതന്ത്ര്യത്തിെൻറ 75 വർഷം തികയുന്ന 2022ൽ ‘പുതിയ ഇന്ത്യ’ എന്ന സ്വ പ്നപദ്ധതി മുന്നോട്ടുവെച്ചാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യാ ഴാഴ്ച പാർലമെൻറിെൻറ ഇരുസഭകളെയും അഭിസംബോധന ചെയ്ത് മോദിസ ർക്കാറിെൻറ നയപരിപാടി വിശദീകരിച്ചത്. 2022ൽ കർഷക വരുമാനം ഇരട്ടിയാക്കും. പാവപ്പെട്ടവർക്ക് കെട്ടുറപ്പുള്ള വീട്, പാചക വാതകം, വൈദ്യുതി, കക്കൂസ്, ചികിത്സ, റോഡ് എന്നിവ ലഭ്യമാക്കും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇന്ത്യ അഞ്ചുലക്ഷം കോടി ഡോളറിെൻറ സമ്പദ്വ്യവസ്ഥയാകും. രാജ്യത്തിെൻറ ശേഷി മാത്രം ഉപയോഗിച്ച് ബഹിരാകാശത്ത് ഇന്ത്യക്കാരൻ ത്രിവർണ പതാക ഉയർത്തും -രാഷ്ട്രപതി പറഞ്ഞു.
●ചെറുകിട വ്യാപാരികൾക്കായി ദേശീയ ക്ഷേമബോർഡ് രൂപവത്കരിക്കും. ജി.എസ്.ടിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഏർപ്പെടുത്തും. ജി.എസ്.ടിയും ആദായ നികുതിയും ലളിതമാക്കും.
●അഞ്ചുവർഷം കൊണ്ട് അരലക്ഷം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ സ്ഥാപിക്കാൻ തക്കവിധം ചട്ടം ലളിതമാക്കും. മുദ്ര വായ്പ പദ്ധതി പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം 30 കോടിയായി ഉയർത്തും. സംരംഭകർക്ക് 50 ലക്ഷംരൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാക്കും.
●അഞ്ചുവർഷം കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് രണ്ടുകോടി സീറ്റുകൾ വർധിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തിൽ ദേശീയ റിസർച് ഫൗണ്ടേഷൻ സ്ഥാപിക്കും. കുട്ടികളുടെ പ്രതിഭ ശേഷി വളർത്താൻ പ്രധാനമന്ത്രിയുടെ പേരിൽ നൂതന പഠനപദ്ധതി തുടങ്ങും. വിദ്യാലയങ്ങൾക്ക് സാമ്പത്തിക, സ്വയംഭരണ സൗകര്യങ്ങൾ അനുവദിക്കും.
●കാർഷിക വികസനത്തിൽ സംസ്ഥാനങ്ങൾക്ക് സഹായം. ഉൽപാദന ക്ഷമത കൂട്ടാൻ 25 ലക്ഷം കോടി രൂപ വരുംവർഷങ്ങളിൽ മുടക്കും. ഭക്ഷ്യസംസ്കരണത്തിൽ പൂർണതോതിൽ വിദേശനിക്ഷേപം. പ്രതിവർഷം 6000 രൂപ നൽകുന്ന കിസാൻ സമ്മാന പദ്ധതിക്ക് ഓരോ വർഷവും 90,000 കോടി ചെലവിടും.
●112 ‘അഭിലാഷ ജില്ല’കൾ തിരഞ്ഞെടുത്ത് പിന്നാക്ക ഗ്രാമങ്ങളിൽ വിദ്യാഭ്യാസ, ചികിത്സ സൗകര്യം ലഭ്യമാക്കും. ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ പാകത്തിൽ പോസ്റ്റ്മാൻ മൊബൈൽ ബാങ്കായി പ്രവർത്തിക്കുന്ന ക്രമീകരണം കൊണ്ടുവരും. മൂന്നുവർഷം കൊണ്ട് പാവെപ്പട്ടവർക്ക് രണ്ടുകോടി പുതിയ വീടുകൾ; ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങൾ. ഖേലോ ഇന്ത്യ പദ്ധതിയിൽ പ്രതിവർഷം 2500 പുതിയ കളിക്കാർക്ക് അവസരം.
●ദേശസുരക്ഷക്ക് മുന്തിയ പരിഗണന. നുഴഞ്ഞുകയറ്റ പ്രശ്നമുള്ള സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കും.
അവസരസമത്വം, അഭിമാന ബോധം, മെച്ചപ്പെട്ട ജീവിതം, ഒരുമ, മൂല്യ സംരക്ഷണം, വികസന പങ്കാളിത്തം എന്നിവ ലഭ്യമാകുന്ന പുതിയ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി വിശദീകരിച്ചു. ഒറ്റ തെരഞ്ഞെടുപ്പ് സമ്പ്രദായം കൊണ്ടുവരുന്നതിനും മുത്തലാഖ് ബിൽ പാസാക്കുന്നതിനും രാഷ്ട്രപതി എല്ലാ പാർട്ടികളുടെയും സഹകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.