ഗൂഡല്ലൂർ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നീലഗിരിയിലെത്തി. വിമാനമാർഗം ചെന്നൈയിലെത്തി അവിടെനിന്ന് ഹെലികോപ്ടറിൽ ഊട്ടി തീട്ടുക്കൽ ഹെലിപാഡിൽ ബുധനാഴ്ച രാവില 11.45ന് ഇറങ്ങുകയായിരുന്നു. ഗവർണർ പൻവാരിലാൽ പുരോഹിത്, വ്യവസായ മന്ത്രി തങ്കം തെന്നരസ്, ഖാദി മന്ത്രി കെ. രാമചന്ദ്രൻ, കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ, ഡി.ജി.പി താമരക്കണ്ണൻ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. രാഷ്ട്രപതിയുടെ ഭാര്യ സാബിതയും കൂടെയുണ്ടായിരുന്നു. ഊട്ടി രാജ്ഭവനിൽ വിശ്രമിച്ച ശേഷം കുന്നൂർ സൈനിക ക്യാമ്പ് സന്ദർശനവും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം ആറിന് രാവിലെ ഡൽഹിയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.