ന്യൂഡൽഹി: കോവിഡ് വൈറസുമായി ബന്ധപ്പെട്ട സംശയങ്ങളകറ്റാനും വസ്തുതകളറിയാനും സർക്കാർ സംവിധാനമൊരുക്കുന്നു. ക േന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള പി.ഐ.ബി (പ്രസ് ഇൻഫർമേഷൻ ബ്യൂറോ) ഇതിനായി വസ്തുതാ പരിശോധന പോർട്ടൽ തുടങ്ങി.
വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾ pibfactcheck@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ വഴിയോ +91 8799 71 1259 നമ്പറിൽ വാട്സാപ്പ് വഴിയോ അയച്ചാൽ ഉടൻ തന്നെ പ്രതികരണം ലഭിക്കും. ഇതിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും മറ്റ് സ്ഥാപനങ്ങളിലെയും പ്രഫഷനലുകൾ ഉൾപ്പെടുന്ന സാങ്കേതിക സംഘത്തെ ആരോഗ്യ മന്ത്രാലയം ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.