അയോധ്യ: അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രപരിസരത്ത് നാഗസന്യാസിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. 44കാരനായ രാം സഹരെ ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റൊരാൾ ഒളിവിലാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ക്ഷേത്രപരിസരത്ത് താമസിച്ചിരുന്നയാളാണ് ഒളിവിലുള്ളത്. ഹനുമാൻഗഡിൽ ഒരു ആശ്രമത്തിലാണ് നാഗസന്യാസി വർഷങ്ങളായി താമസിച്ചിരുന്നത്. വിദ്യാർഥികൾക്ക് ആത്മീയ വിദ്യാഭ്യാസം നൽകാറുണ്ടായിരുന്നു.
കുംഭമേളകളിലെ സുപ്രധാന സാന്നിധ്യമാണ് നാഗസന്യാസിമാർ. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹനുമാൻഗഡ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ രാജു ദാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.