വീട്ടമ്മയെ പീഡിപ്പിച്ച കേസ്​: വൈദികൻ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ വൈദികൻ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഫാദർ എബ്രഹാം വർഗീസാണ്​ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്​. വൈദികരുടെ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

അതിനിടെ വൈദികരെ അറസ്​റ്റ്​ ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി അന്വേഷണസംഘം മുന്നോട്ട്​ പോവുകയാണ്​. പ്രതികൾ വിദേശത്തേക്ക് കടക്കാൻ സാധ്യത മുന്നിൽ കണ്ട്​ അന്വേഷണസംഘം എബ്രഹാം വർഗീസി​​​െൻറ പാസ്​പോർട്ട്​ പിടിച്ചെടുത്തിട്ടുണ്ട്​. പ്രതികൾക്കായി ബന്ധുവീടുകളിൽ അടക്കം വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്​.  ഫോൺ സംഭാഷണങ്ങളും പൊലീസ്​ നിരീക്ഷിക്കുന്നുണ്ട്.

കേസിലെ ഒന്നാം പ്രതിയായ എബ്രഹാം വർഗീസിനെയും നാലാം പ്രതി ​ജോയ്​സ്​ ​െക. ജോർജിനെയുമാണ്​ ഇനിയും പിടികൂടാനുള്ളത്​. ഇവരെ സമ്മർദത്തിലാക്കി കീഴടങ്ങാൻ നിർബന്ധിതരാക്കുന്ന നീക്കവുമായാണ്​​ അന്വേഷണം സംഘം മുന്നോട്ടു പോകുന്നത്.

Tags:    
News Summary - Priest move supremecourt with Anticipatory bail-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.