ജമ്മുവില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം സൈന്യം തകര്‍ത്തു –പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ന​​ഗ്രോ​ത​യി​ൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പായി വമ്പന്‍ ആക്രമണം അഴിച്ചുവിടാന്‍ പദ്ധതിയിട്ടെത്തിയ ഭീകരരെയാണു സൈന്യം വധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സൈന്യം ഒരിക്കല്‍ കൂടി ധീരതയും പ്രഫഷണലിസവും കാഴ്ചവച്ചുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സൈന്യത്തി​െൻറ ജാഗ്രതക്ക്​ നന്ദി പറഞ്ഞശേഷം ജമ്മുവില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് സൈന്യം തകര്‍ത്തതെന്നും മോദി ട്വീറ്റ് ചെയ്തു.

26/11 മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതിനു പിന്നാലെ പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉ​പ​ദേ​ഷ്​​ടാ​വ്​ അജിത്‌ഡോവൽ, മുതിർന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മേ​ധാ​വി​ക​ൾ, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തി.

ട്രക്കില്‍ ഒളിച്ച നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വ്യാഴാഴ്ച നഗ്രോതക്ക്​ സമീപം സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചത്. ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടു പൊലീസുകാര്‍ക്ക്​ പരുക്കേറ്റു.

ട്രക്ക്​ ഡ്രൈവര്‍ രക്ഷപ്പെട്ടു. 11 എ.കെ 47 റൈഫിളുകളും 29 ഗ്രനേഡുകളും ഉള്‍പ്പെടെ പിടിച്ചെടുത്തു.

Tags:    
News Summary - Prime Minister congratulated the army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.