ന്യൂഡൽഹി: പാർലമെൻറും സെൻട്രൽ സെക്രേട്ടറിയറ്റും ഉൾപ്പെടുന്ന രാജ്യത്തിെൻറ ഭര ണസിരാകേന്ദ്രം പുനർനിർമിക്കാനുള്ള പദ്ധതിയിൽ രാഷ്്ട്രപതിഭവന് തൊട്ടടുത്ത് പ ്രധാനമന്ത്രി വസതിക്കും നിർദേശം. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നിർമാണ പ്രവൃത്തിക ്ക് വിളിച്ച ടെൻഡറിൽ പോലും ഇല്ലാതിരുന്ന പ്രധാനമന്ത്രി വസതി നിർദേശം, മോദിയുടെ ഒാഫിസിെൻറ പ്രത്യേക താൽപര്യപ്രകാരമാണ് നവീകരണ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചത്.
നിലവിലുള്ള പാർലമെൻറ് മന്ദിരം ‘ജനാധിപത്യത്തിെൻറ മ്യൂസിയം’ എന്ന പേരിൽ പുരാവസ്തു മന്ദിരമാക്കി മാറ്റി പുതിയതൊന്ന് നിർമിക്കാനുള്ള നിർദേശവുമടങ്ങുന്ന പദ്ധതി റിപ്പോർട്ട് ഗുജറാത്ത് കമ്പനിയായ എച്ച്.സി.പിയാണ് സമർപ്പിച്ചത്. പാർലമെൻറിെൻറയും സെൻട്രൽ സെക്രേട്ടറിയറ്റിേൻറയും നവീകരണ ചുമതലയുണ്ടായിരുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സി.പി.ഡബ്ല്യു.ഡി) ടെൻഡർ വിളിച്ചപ്പോൾ പ്രധാനമന്ത്രിയുടെ വസതി അതിലില്ലായിരുന്നു. അതിനാൽ മറ്റു കമ്പനികൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങളിലും അതുൾപ്പെടുത്തിയിരുന്നില്ല.
അഞ്ച് പ്രമുഖ നിർമാണക്കമ്പനികളാണ് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനമുണ്ടാക്കിയ എച്ച്.സി.പിയെ കൂടാതെ പദ്ധതി നിർദേശം സമർപ്പിച്ചിരുന്നത്. എന്നാൽ, സർക്കാർ എച്ച്.സി.പിക്കാണ് കരാർ കൊടുത്തത്. ലോക് കല്യാൺ മാർഗിലാണ് നിലവിൽ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതി. രാഷ്്ട്രപതി ഭവനിൽനിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള രാജ്പഥിെൻറ ഇരുവശങ്ങളിലുമായി നിലവിൽ പ്രധാനമന്ത്രി, ധനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുടെ ഒാഫിസുകളും നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങളും പാർലമെൻറ് മന്ദിരവും വിവിധ മന്ത്രാലയങ്ങളുള്ള സെൻട്രൽ സെക്രേട്ടറിയറ്റുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.