മോദി അമേരിക്കയിലേക്ക്​; ജൂൺ 26 ന്​ ട്രംപുമായുള്ള കൂടിക്കാഴ്​ച

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപി​​​െൻറ ക്ഷണം സ്വീകരിച്ച ​പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്​ തിരിക്കുന്നു.  ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ട്രംപ്​ അധികാരമേറ്റ ശേഷമുള്ള മോദിയ​ുടെ ആദ്യ അമേരിക്കൻ യാത്രയാണിത്​. ജൂണ്‍ 26-ന് പ്രധാനമന്ത്രി ട്രംപുമായി കൂടിക്കാഴ്​ നടത്തും. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയെന്നും പത്രക്കുറിപ്പിലൂടെ മന്ത്രാലയം അറിയിച്ചു.

പാരിസ് ഉച്ചകോടിയിൽനിന്നു യുഎസ് പിന്മാറിയതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ മോശമായി പരാമർശിച്ചതും നിലനിൽക്കെയാണ്​ മോദിയുടെ അമേരിക്കൻ സന്ദർശനം. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങൾ, ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ, എച്ച്-വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും  എന്നീ വിഷയങ്ങൾ മോദി ട്രംപി​​​െൻറ ശ്രദ്ധയിൽ കൊണ്ടുവരും. പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം, എന്‍.എസ്.ജിഅംഗത്വ വിഷയവുമാകും കൂടിക്കാഴ്​ചയിൽ പ്രധാന വിഷയങ്ങൾ.

Tags:    
News Summary - Prime Minister Modi, President Trump's First Meeting On June 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.