മോദി മൻമോഹനെക്കാളും കുറച്ച്​ രാജ്യങ്ങളെ സന്ദർശിച്ചിട്ടുള്ളു– അമിത്​ ഷാ

പനാജി:​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെക്കാളും കുറച്ച്​ രാജ്യങ്ങളിൽ മാത്ര​​മേ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയിട്ടുള്ളുവെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. ഗോവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എഴുതി തയാറാക്കിയ പ്രസംഗങ്ങൾ വായിക്കുക മാത്രമാണ്​ വിദേശരാജ്യങ്ങൾ പോകു​േമ്പാൾ മൻമോഹൻ ചെയ്​തിരുന്നത്​. എത്​ രാജ്യത്തെ പ്രധാനമന്ത്രിയാണ്​ മൻമോഹനെന്ന്​ പലർക്കും മനസിലായിരുന്നില്ല. എന്നാൽ മോദി വിദേശ രാജ്യങ്ങളിലെത്തു​േമ്പാൾ ആയിരക്കണക്കിന്​ ആളുകളാണ്​ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എത്തുന്നതെന്ന്​ അമിത്​ ഷാ പറഞ്ഞു. 

മൻമോഹൻ സിങ്ങിനേക്കാളും വിദേശ യാത്രകൾ നടത്തിയത്​ മോദിയാണെന്നാണ്​ ചില റിപ്പോർട്ടുകൾ പറയുന്നത്​. 
 

Tags:    
News Summary - Prime Minister Narendra Modi Has Visited Fewer Countries than manmohan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.