ലണ്ടൻ: ഭീകരത കയറ്റിയയക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അതിന് ശക്തമായ മറുപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സെൻട്രൽ ഹാളിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2016ൽ ഇന്ത്യ അതിർത്തി നിയന്ത്രണരേഖ കടന്ന് നടത്തിയ മിന്നലാക്രമണം പരാമർശിക്കവെയാണ് മോദി പാകിസ്താനെ സൂചിപ്പിച്ച് ഇക്കാര്യം പറഞ്ഞത്. ഭീകരത കയറ്റുമതി ചെയ്യുന്ന പണിശാലകളുണ്ടാക്കി പിന്നിൽ നിന്ന് ആക്രമണം നടത്താൻ ശ്രമിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകും. ഇന്ത്യ മാറിയെന്ന കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണ്. രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ഭീകരതയോട് അനുരഞ്ജനമില്ലെന്നും മോദി വ്യക്തമാക്കി.
ഇൗ സർക്കാർ അധികാരത്തിൽവന്ന കാലത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുേമ്പാൾ, ഞങ്ങളുടെ സർക്കാർ ചെയ്ത പ്രവൃത്തികൾ എന്താണെന്ന് ജനത്തിന് മനസ്സിലാകും. ജനങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്നെ മാത്രം വിമർശിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നാൽ, ജനങ്ങളെയാകെ വിമർശിക്കരുത്. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് പ്രശ്നങ്ങളുണ്ടെങ്കിൽ, അത്രതന്നെ പരിഹാരങ്ങളുമുണ്ട്.
ഞാൻ നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്. പിന്നീട് പ്രധാനമന്ത്രിയായി. ഏതെങ്കിലും പ്രശസ്തനായ ആളുടെ കൊച്ചുമകനോ, മകനോ ആയതിെൻറ പേരിലല്ല പ്രധാനമന്ത്രിയായത്. രാജ്യത്തെ 18,000 ഗ്രാമങ്ങളിൽ വൈദ്യുതിയില്ല. പലയിടത്തും ശൗചാലയങ്ങളില്ല. ഇതെല്ലാം ഉറക്കം നഷ്ടപ്പെടുത്തുന്ന യാഥാർഥ്യങ്ങളാണ്. ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തിൽ ക്രിയാത്മക മാറ്റങ്ങൾ വരുത്താൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. വിവിധ സർക്കാറുകളുടെ കാലത്തുണ്ടായ ബലാത്സംഗങ്ങളുടെ എണ്ണം താരതമ്യപ്പെടുത്തിയിട്ടില്ല. ബലാത്സംഗം ബലാത്സംഗമാണ് -എപ്പോൾ നടന്നാലും. അത് വളരെ സങ്കടകരമാണ്. ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മോദി പറഞ്ഞു.
ജനം വിചാരിച്ചാൽ, ഒരു ചായക്കാരെൻറ മകനും പ്രധാനമന്ത്രിയാകാമെന്നും അതാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറ കരുത്തെന്നും പറഞ്ഞ മോദി, താൻ ആദി ശങ്കരെൻറ തത്ത്വങ്ങൾ പിന്തുടരുന്ന ആളാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.