ന്യൂഡൽഹി: രാജ്യത്തെ പ്രധാന നദികളിൽ ജലനിരപ്പ് താഴുന്ന പശ്ചാത്തലത്തിൽ, ജലസംരക്ഷണം ഓർമ്മപ്പെടുത്തി പ്രധാനമന്ത ്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. ശുചിത്വ മിഷൻ പോലെ ജല സംരക്ഷണവും ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത പ്രതിമാസ റേഡിയ ോ പരിപാടിയിൽ അദ്ദേഹം വിവരിച്ചു.
മഴവെള്ള സംരക്ഷണത്തിനായി വിവിധ മേഖലകളിൽ വ്യത്യസ്തമായ രീതികൾ അവലംബിക്കേണ്ടിവരും. പക്ഷേ ലക്ഷ്യം ഒന്നാണ്, ഓരോ തുള്ളി ജലവും സംരക്ഷിക്കുക. ജല സംരക്ഷണത്തിന്‍റെ പാരമ്പര്യ രീതികൾ പങ്കുവെക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. #JanShakti4JalShakti എന്ന ഹാഷ്ടാഗിൽ ഇതുസംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ചേർക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിനിടെ നടത്തിയ കേദർനാഥ് യാത്രയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കേദർനാഥ് യാത്ര വ്യക്തിപരമായി ലഭിച്ച അവസരമായിരുന്നെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മോദി വ്യക്തമാക്കി. രണ്ടാമതും അധികാരമേറ്റ ശേഷമുള്ള ആദ്യ മൻ കി ബാത്ത് പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.