ഹൊ...എന്തൊരു ഉറക്കം..!; പ്രധാനമന്ത്രിയുടെ പ്രസംഗവും ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും വൈറൽ

ന്യൂഡൽഹി: കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ലെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ലു​ക​ളും രാഹുൽ ഗാന്ധിയുടെ പ്രസംഗവുമാണ് ബുധനാഴ്ച പാർലമെന്റിലെ ഹൈലൈറ്റ് എങ്കിൽ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ മറുപടിയും ഭരണപക്ഷ അംഗങ്ങളുടെ 'ഉറക്ക'വുമാണ് വൈറലായത്. ലോ​ക്സ​ഭ​യി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ പിന്നിട്ട് മോ​ദിയുടെ പ്ര​സം​ഗം നീളവെയാണ് ഭരണപക്ഷ അംഗങ്ങളിൽ പലരും  ഉറങ്ങിപ്പോയത്.  


ഉറക്കവും അംഗങ്ങളുടെ മടുപ്പ് പ്രകടമാക്കുന്ന ഇരുത്തവുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗം മടുപ്പിക്കുന്നതാണെന്ന ക്യാപ്ഷനിൽ അംഗങ്ങളുടെ ഉറങ്ങുന്ന വീഡിയോ ആം ആദ്മി പാർട്ടി അവരുടെ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്തു. 

അതേസമയം, മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​​യെ പാ​ർ​ല​മെ​ന്‍റി​ൽ സം​സാ​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​തി​പ​ക്ഷം വിജയം കണ്ടു. ​100 ദി​വ​സം പി​ന്നി​ട്ട മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ൽ ഒടുവിൽ മോ​ദി മൗ​നം വെ​ടി​യുകയായിരുന്നു.

‘‘രാ​ജ്യ​വും പാ​ർ​ല​മെ​ന്‍റും മ​ണി​പ്പൂ​രി​നൊ​പ്പ​മു​ണ്ട്. മ​ണി​പ്പൂ​രി​ൽ വൈ​കാ​തെ സ​മാ​ധാ​നം തി​രി​ച്ചെ​ത്തും. കു​റ്റ​വാ​ളി​ക​ളു​ടെ ശി​ക്ഷ ഉ​റ​പ്പാ​ക്കും. മ​ണി​പ്പൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കും. എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ന്ന്​ ഇ​പ്പോ​ഴ​ത്തെ വെ​ല്ലു​വി​ളി നേ​രി​ട​ണം’’ -ലോ​ക്സ​ഭ​യി​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ മോ​ദി പ​റ​ഞ്ഞു.

ആ​ദ്യ​ത്തെ ഒ​ന്ന​ര മ​ണി​ക്കൂ​റും മ​ണി​പ്പൂ​രി​നെ​ക്കു​റി​ച്ച്​ ഒ​ന്നും പ​റ​യാ​തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ചും പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ചും മു​ന്നോ​ട്ടു​പോ​യ​തി​നെ തു​ട​ർ​ന്ന്​ ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ്​ അ​വി​ശ്വാ​സ പ്ര​മേ​യ അ​വ​താ​ര​ക​നാ​യ ഗൗ​ര​വ്​ ഗൊ​ഗോ​യി അ​ട​ക്കം പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ഇ​ൻ​ഡ്യ​യു​ടെ എം.​പി​മാ​ർ ഇ​റ​ങ്ങി​​പ്പോ​ക്ക്​ ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു മോ​ദി​യു​ടെ ഈ ​പ​രാ​മ​ർ​ശം.

ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യം മ​ണി​പ്പൂ​രി​നെ ര​ണ്ടു ക​ഷ​ണ​മാ​ക്കു​ക​യും അ​വി​ടെ ഇ​ന്ത്യ​യെ​ത്ത​ന്നെ കൊ​ന്നു ക​ള​യു​ക​യും ചെ​യ്​​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി ബുധനാഴ്ച പാർലമന്റെിൽ തുറന്നടിച്ചിരുന്നു. ‘‘മോ​ദി സ​ർ​ക്കാ​ർ വ​ഞ്ച​ക​രാ​ണ്. അ​വ​ർ ദേ​ശീ​യ​വാ​ദി​ക​ള​ല്ല. അ​വ​രു​ടെ രാ​ഷ്ട്രീ​യം മ​ണി​പ്പൂ​രി​നെ കൊ​ന്നു. അവിടെ ഭാരതമാതാവിനെത്തന്നെ കൊ​ന്നു’’ -രാ​ഹു​ൽ പ​റ​ഞ്ഞു. 


Tags:    
News Summary - Prime Minister's speech and ruling party members' sleep in Lok Sabha go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.